മഹ്ദിയുടെ വരവിനായി നിരവധി പ്രാർത്ഥനകൾ പറയപ്പെടാറുണ്ട്

പരിശുദ്ധ ഗ്രന്ഥത്തിൽ സർവശക്തനായ അല്ലാഹു പറയുന്നു:

هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَ دِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (التوبة – 33)

“അവനാണ്‌ സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.”

പരിശുദ്ധ ഖുർആന്റെ ഈ പ്രഖ്യാപനമനുസരിച്ച്, ഇസ്‌ലാം മറ്റ് മതങ്ങൾക്കെതിരെ വ്യക്തമായ വിജയം നേടുകയും മുഹമ്മദിന്റെ (സ) പ്രവാചക ദൗത്യം ഏറ്റുപറയുന്നവരൊഴികെ ഭൂമിയിൽ ഒരു മനുഷ്യനും നിലനിൽക്കുകയുമില്ല. എന്നിരുന്നാലും, ഈ പ്രവചനം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല, അത് ഭാവിയിൽ തീർച്ചയായും സംഭവിക്കും. ഈ സൂക്തവും എല്ലാ മതങ്ങൾക്ക് മേലും യഥാർത്ഥ മതമായ ഇസ്‌ലാമിന്റെ ആധിപത്യത്തെക്കുറിച്ചുള്ള പ്രവചനവും വാഗ്ദാനം ചെയ്യപ്പെട്ട മഹ്ദിയുടെ വരവിലൂടെ യാഥാർത്ഥ്യമാകും. എന്നിരുന്നാലും, മഹ്ദിയുടെ വരവ് ദൈവഹിതത്തെ ആശ്രയിച്ചിരിക്കുന്നു, മാത്രമല്ല പശ്ചാത്തലം ഒരുങ്ങിയതിന് ശേഷം അള്ളാഹുവിന്റെ കൽപന പ്രകാരം മാത്രമേ അത് സംഭവിക്കൂ.

മഹ്ദിയുടെ ആഗമനം ആർക്കും പ്രവചിക്കാൻ കഴിയില്ല, പക്ഷേ തന്റെ അനുയായികൾ അദ്ദേഹത്തിന്റെ വരവിനായി എല്ലാ നിമിഷവും കാത്തിരിക്കും. അതിനാൽ, മഹ്ദിയെ കാത്തിരിക്കുന്നവരും അവന്റെ വരവിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവരുമെല്ലാം “പെട്ടന്നുള്ള വിജയത്തിനായി” സാധാരണത്തെക്കാൾ കൂടുതൽ പ്രാർത്ഥിക്കും, അതായത് മഹ്ദിയുടെ വാഗ്‌ദാനം ചെയ്യപ്പെട്ട ആഗമനത്തിനുള്ള രംഗം സജ്ജീകരിക്കാനും പ്രത്യക്ഷപ്പെടാനുള്ള വഴിയിലെ തടസ്സങ്ങൾ നീക്കാനും ആളുകൾ സർവ്വശക്തനായ അള്ളാഹുവിനോട് ചോദിക്കും. അതിനാൽ, വാഗ്ദാനം ചെയ്യപ്പെട്ട മഹ്ദിയുടെ വരവ് വേഗത്തിലാക്കാൻ സർവ്വശക്തനായ അള്ളാഹുവിനോട് എപ്പോഴും സര്‍വ്വാത്മനാ പ്രാർത്ഥിക്കാനുള്ള ബാധ്യത മുസ്‌ലിംകളായ നമുക്കുണ്ട്. ഈ പ്രാർത്ഥനകൾക്കുള്ള ഏറ്റവും നല്ല സമയങ്ങൾ ഇവയാണ്: ഓരോ നിർബന്ധ നിസ്‌കാരങ്ങൾക്ക് ശേഷവും, പ്രഭാതത്തിലും സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും മഴ പെയ്യുമ്പോഴും..

ജനങ്ങളുടെ ശ്രമങ്ങളും പ്രാധാന്യമർഹിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത്, പ്രാർത്ഥനകൾക്ക് പുറമേ, അവരുടെ മതപരമായ കടമകൾ, സ്വയം ശുദ്ധീകരണം, ഭക്തി, മറ്റുള്ളവരെ സേവിക്കൽ, ആധികാരിക ഹദീസുകൾ പ്രസിദ്ധീകരിക്കൽ, മഹ്ദിയുടെ വരവിനായി തയ്യാറെടുക്കൽ എന്നിവയിലൂടെ മഹ്ദിയുടെ ആഗമനം ആളുകൾക്ക് വേഗത്തിലാക്കാം.

മഹ്ദി തീർച്ചയായും ഒരു ദൈവിക നിധിയാണ്. പ്രവാചകന്റെ അഹ്ൽ ബൈത്ത് ഫാത്തിമ (റ) യുടെ തലമുറയിൽ നിന്നുള്ള വാഗ്‌ദത്ത മഹ്ദിയുടെ അനുഗ്രഹീതമായ ആഗമനം വേഗത്തിലാക്കി അള്ളാഹു എല്ലാ മനുഷ്യരെയും അനുഗ്രഹിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു..

മുസ്‌ലിമീങ്ങളെ! മഹ്ദിയുടെ വരവ് വേഗത്തിലാക്കാൻ സർവശക്തനായ അല്ലാഹുവിനോട് നിങ്ങൾ ധാരാളമായി പ്രാർത്ഥിക്കുക, അതാണ് നിങ്ങളുടെ ആത്യന്തിക ശാന്തി.