സുന്നിധാരാ ഇസ്‌ലാമിലെ മഹ്ദി ഇമാം
ഹദീസുകളിലെ ഇമാം മഹ്ദിയെക്കുറിച്ചുള്ള ഒരു വിവരണം

بسم الله الرَّحْمَنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .


وَعَدَ اللهُ الَّذينَ آمَنُوا مِنْكُمْ وَ عَمِلُوا الصّالحاتِ لَيَسْتَخْلِفَنَّهُمْ في الاَرْضِ كَما اسْتَخْلَفَ الَّذينَ مِنْ قَبْلِهِمْ وَ لَيُمَكِّنَنَّ لَهُمْ دينَهُمُ الِّذي ارْتَضي لَهُمْ وَ لَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ اَمْناً يَعْبُدُونَني لا يُشْرِكُونَ بي شَيْئاً وَ مَنْ كَفَرَ بَعْدَ ذلِكَ فَاٌولئِكَ هُمُ الْفاسِقُونَ (النور – 55)

നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌ പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക്‌ അവന്‍ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌ നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.

സൂറത്തുന്നൂരിന്റെ (24) 55-ാ‍ം വാക്യത്തിൽ ആത്യന്തികമായി ഭൂമിയുടെ നിയന്ത്രണം സത്യവിശ്വാസികളിൽ എത്തുമെന്ന് അള്ളാഹു വാഗ്‌ദാനം ചെയ്യുന്നു. ഇസ്‌ലാം എല്ലായിടത്തും വ്യാപിച്ച് ഭയവും അരക്ഷിതാവസ്ഥയും മാറി സമാധാനവും സുരക്ഷിതത്വും പുലരുമെന്നും അവൻ വാഗ്‌ദാനം ചെയ്യുന്നു. ലോകത്ത് നിന്നും നിരീശ്വരത്വം ഉന്മൂലനം ചെയ്യപ്പെടുകയും അള്ളാഹുവിന്റെ ദാസന്മാർ ഏകനായ ദൈവത്തെ സ്വതന്ത്രമായി ആരാധിക്കുകയും ചെയ്യും. ആരെങ്കിലും അവിശ്വാസിയാകാൻ തീരുമാനിച്ചാൽ അവൻ/ അവൾ കുറ്റം ചെയ്‌ത പാപിയായി കണക്കാക്കപ്പെടുമെന്ന് പ്രസ്‌താവിക്കുന്ന ഒരു പ്രഖ്യാപനം എല്ലാ മനുഷ്യർക്കും നൽകിയിരിക്കുന്നു.

മാത്രമല്ല പരിശുദ്ധ ഖുർആൻ ഇപ്രകാരം പറയുന്നു:

وَ لَقَدْ كَتَبْنا فِي الزَّبُورِ مِنْ بَعْدِ الذِّكْرِ أَنّ الارْضَ يَرِثُها عِباديَ الصّالِحُونَ (الانبیاء – 105)

ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത്‌ എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന്‌ ഉല്‍ബോധനത്തിന്‌ ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

സൂറത്തുൽ അൻബിയാഇന്റെ (21) 105-ാ‍ം വാക്യം ഒരു ദൈവിക വാഗ്‌ദാനം വിളംബരം ചെയ്യുന്നു, അതനുസരിച്ച് നീതിമാൻമാർ ഭൂമിയുടെ പിൻഗാമികളാവുകയും അത് സ്വന്തമാക്കുകയും ചെയ്യും. ഭൂമിയും അതിന്റെ സകല ഭൂഖണ്ഡങ്ങളും പ്രദേശങ്ങളും ഖനികളും അള്ളാഹുവിന്റെ യോഗ്യരായ ദാസന്മാർ നിയന്ത്രിച്ച് നടത്തുന്ന ഒരു കാലം സംജാതമാകുമെന്ന് ഈ വാക്യം വാഗ്ദാനം ചെയ്യുന്നു. ഖുർആനിലെ മറ്റ് ചില സൂക്തങ്ങളിലും ഇതേ വാഗ്‌ദാനം ഉള്ളതായി കാണാം, സൂറത്തുൽ ഖസസിലെ (28) 5-ാം വാക്യം:

وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ (القصص – 5)

“നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.”

മുഹമ്മദ്‌ നബി (സ) യുടെ കാലത്തും തുടർന്നുള്ള കാലഘട്ടങ്ങളിലും താരതമ്യേന വലിയ തോതിൽ ലോക മുസ്‌ലിംകൾക്കായി ഈ സുപ്രധാന ദിവ്യ വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു എന്ന് തന്നെ പറയാം. മാത്രമല്ല, മുസ്‌ലിംകൾ ഭയത്തോടെ ജീവിച്ചിരുന്ന, മതത്തിന്റെ ചെറിയ പ്രകടനം പോലും അനുവദിക്കാത്ത ശത്രുക്കളെ പോലും ആകർഷിച്ച ഇസ്‌ലാം ഒടുവിൽ അറേബ്യൻ ഉപദ്വീപ് മാത്രമല്ല ലോകത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ അധീനതയിലാക്കി. എല്ലാ നിലയിലും ശത്രുക്കൾ പരാജയപ്പെടുകയും ചെയ്‌തു.

എങ്കിലും, ലോകം മുഴുവൻ ഉൾക്കൊള്ളുന്ന, നിരീശ്വരവാദത്തെയും വിഗ്രഹാരാധനയെയും ഉന്മൂലനം ചെയ്യുകയും സുരക്ഷ, സമാധാനം, സ്വാതന്ത്ര്യം, പരിപൂര്‍ണ്ണമായ ഏകദൈവ വിശ്വാസം എന്നിവ വ്യാപിപ്പിക്കുകയും ചെയ്യുന്ന ആഗോള ഇസ്ലാമിക ഭരണം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അതിനാൽ, ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണം, ഒരുപാട് വിവരണങ്ങൾ അനുസരിച്ച് “മഹ്ദി” യുടെ ഉയർച്ചയോടെ അത്തരമൊരു സർക്കാർ സ്ഥാപിക്കപ്പെടും.

മുഹമ്മദ് നബി (സ) യുടെ നിരവധി അനുചരന്മാർ മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ നിവേദനം ചെയ്‌തിട്ടുണ്ട്‌. മഹ്ദിയുടെ ആഗമനത്തെ കുറിച്ച് മുഹമ്മദ് നബി (സ) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട നിവേദനങ്ങളും പ്രവാചക വാക്കുകൾ അവലംബിച്ചുള്ള പ്രവാചകാനുചരൻമാരുടെ പ്രസ്താവനകളും (അവരുടെ സാക്ഷ്യം ഹദീസുകളായി വർത്തിക്കുന്നു) ഇസ്‌ലാമിക വിഭാഗങ്ങളിൽ (ഷിയയും സുന്നിയും ഉൾപ്പെടെ) നിന്നുള്ള പ്രശസ്തമായ പല ഇസ്ലാമിക ഗ്രന്ഥങ്ങളിലും പ്രവാചക ഹദീസ് ഗ്രന്ഥങ്ങളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പല ഇസ്‌ലാമിക പണ്ഡിതന്മാരും മഹ്ദിയെക്കുറിച്ച് പ്രത്യേകം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, മഹ്ദിയെക്കുറിച്ചുള്ള ഹദീസുകൾ പതിവാണെന്നും അനിഷേധ്യമാണെന്നും ഗവേഷകരിലെ പൂർവീകരും, പിൻഗാമികളും തങ്ങളുടെ ഗ്രന്ധങ്ങളിൽ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

സിഹാഹ് സിത്ത ( ആറ് ആധികാരിക ഗ്രന്ഥങ്ങൾ) ഏറ്റവും ആധികാരികമായ സുന്നി ഗ്രന്ഥങ്ങളാണ്, പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ സുന്നികൾക്ക് ലഭ്യമായ രണ്ടാമത്തെ പ്രധാന മത സ്രോതസ്സുകളാണിവ. താഴെക്കൊടുത്തിരിക്കുന്ന ഈ ആറ് പുസ്തകങ്ങളും സുന്നി പണ്ഡിതന്മാർ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു:

  • സഹീഹ് ബുഖാരി
  • സഹീഹ് മുസ്‌ലിം
  • സുനനു അബൂ ദാവൂദ്
  • സുനനു തിർമിദി
  • സുനനു അൽ നസാഈ
  • സുനനു ഇബ്‌ന് മാജ

സിഹാഹുസിത്തയിൽ മഹ്ദിസത്തെക്കുറിച്ചുള്ള രണ്ട് തരത്തിലുള്ള ഹദീസുകൾ ഉൾപ്പെടുന്നു: ആദ്യ ഹദീസുകളിൽ മഹ്ദിസം എന്ന ആശയം ഹദീസുകളിൽ നിന്ന് അനുമാനിച്ചെടുക്കുന്നതും, രണ്ടാമത്തെ ഹദീസുകളിൽ മഹ്ദിയിൽ മാത്രം പ്രത്യേകം കേന്ദ്രീകരിക്കുന്ന ഹദീസുകളും ഉൾപ്പെടുന്നു. ഈ വിവരണത്തിൽ നമ്മൾ ആദ്യം ആധികാരികമായ ആറ് ഗ്രന്ഥങ്ങളിൽ പൊതുവായി മഹ്ദിസത്തെ പരാമർശിക്കുന്ന ഹദീസുകളാണ് ചർച്ച ചെയ്യുന്നത്, തുടർന്ന് മഹ്ദിയെ പ്രത്യേകം പരാമർശിക്കുന്ന ഹദീസുകളും ചർച്ച ചെയ്യും.

സിഹാഹു സിത്തയിൽ മഹ്‌ദിസത്തെ പൊതുവായി പരാമർശിക്കുന്ന ഹദീസുകൾ.
ഹദീസ് സഖലൈൻ

എല്ലാ ഇസ്‌ലാമിക വിഭാഗങ്ങളും അംഗീകരിച്ച ഹദീസുകളിലൊന്നാണ് “ഹദീസ് സഖലൈൻ”, ഇത് ഏറ്റവും വിശ്വസനീയമായ ഹദീസ് ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടതാണ്. മുഹമ്മദ് നബി (സ) യുടെ 43 ഓളം അനുചരന്മാരാണ് ഇത് നിവേദനം ചെയ്‌തിരിക്കുന്നത്‌, ചരിത്രത്തിലെ മിക്ക പ്രമാണങ്ങളിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ചില നിവേദനങ്ങളുടെ അർത്ഥങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും, പ്രധാന കാര്യം പ്രവാചകന്റെ ഇച്ഛയും, രണ്ട് ഭാരമേറിയ കാര്യങ്ങൾ (അൽ-തഖലെയ്ൻ) മുറുകെ പിടിക്കാനും, വഴിതെറ്റാതിരിക്കാനുമുള്ള സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന തന്റെ ശുപാർശയുമാണ്,

ഹദീസ് വാചകം:

  • 1. മുസ്‌ലിം തന്റെ സഹീഹിൽ സൈദ് ഇബ്നു അർഖമിൽ നിന്നും ഉദ്ധരിക്കുന്നു:

    قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فِينَا خَطِيبًا بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَ أَثْنَى عَلَيْهِ و وَعَظَ و ذَكَّرَ ثُمَّ قَالَ أَمَّا بَعْدُ أَلَا أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ و أَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى و النُّورُ فَخُذُوا بِكِتَابِ اللَّهِ وَ اسْتَمْسِكُوا بِهِ فَحَثَّ عَلَى كِتَابِ اللَّهِ وَ رَغَّبَ فِيهِ ثُمَّ قَالَ و أَهْلُ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي

    (صحيح مسلم الحديث رقم 2408)

    ഒരു ദിവസം അള്ളാഹുവിന്റെ റസൂൽ (സ) മക്കയ്ക്കും മദീനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന “ഖും” എന്ന അരുവിക്കടുത്ത് വെച്ച് ഒരു പ്രസംഗം നടത്തി. സർവശക്തനായ അള്ളാഹുവിനെ സ്തുതിച്ച് ഉപദേശ നിർദേശങ്ങൾ നൽകിയ ശേഷം പറഞ്ഞു: “ജനങ്ങളേ! നിശ്ചയം ഞാൻ ഒരു മനുഷ്യൻ മാത്രമാണ്, എന്റെ ആത്മാവ് പിടിക്കാൻ ദിവ്യ ദൂതൻ വരാൻ പോകുന്നു, അവന്റെ ക്ഷണം ഞാൻ സ്വീകരിക്കും. വിലയേറിയ രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളിലേക്ക് വിടുന്നു. ആദ്യത്തേത് അള്ളാഹുവിന്റെ ഗ്രന്ഥമാണ്, അത് നിങ്ങൾ പാലിക്കുകയും മുറുകെ പിടിക്കുകയും വേണം. ” ശേഷം അള്ളാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് പ്രവാചകൻ നിരവധി നിർദ്ദേശങ്ങൾ നൽകുകയും അതിന്റെ ശാസനകൾ നടപ്പിലാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം പ്രവാചകൻ കൂട്ടിച്ചേർത്തു: “എന്റെ അഹ്ൽ ബൈത് (എന്റെ കുടുംബം)! എന്റെ അഹ്ൽ ബൈത്തിന്റെ അവകാശങ്ങളെക്കുറിച്ച് ഞാൻ ഇതിനാൽ ഓർമ്മപ്പെടുത്തുന്നു. ” രണ്ടാമത്തെ വാചകം പ്രവാചകൻ മൂന്ന് തവണ ആവർത്തിച്ചു.

  • 2. സ്വന്തം തെളിവുകളുടെ അടിസ്ഥാനത്തിൽ തിർമിദി അള്ളാഹുവിന്റെ പ്രവാചകന്റെ (സ) താഴെപറയുന്ന വാക്ക് ഉദ്ധരിക്കുന്നു:

    إِنِّي تَارِكٌ فِيكُمْ مَا إِنْ تَمَسَّكْتُمْ بِهِ لَنْ تَضِلُّوا بَعْدِي أَحَدُهُمَا أَعْظَمُ مِنْ الْآخَرِ كِتَابُ اللَّهِ حَبْلٌ مَمْدُودٌ مِنْ السَّمَاءِ إِلَى الْأَرْضِ وَعِتْرَتِي أَهْلُ بَيْتِي وَلَنْ يَتَفَرَّقَا حَتَّى يَرِدَا عَلَيَّ الْحَوْضَ فَانْظُرُوا كَيْفَ تَخْلُفُونِي فِيهِمَا

    (سنن الترمذي الحديث رقم 3788)

    രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളിലേക്ക് വിടുന്നു, അവ നിങ്ങൾ മുറുകെപ്പിടിക്കുക എന്നാൽ നിങ്ങൾ വഴിപിഴച്ച് പോകില്ല. അള്ളാഹുവിന്റെ ഗ്രന്ഥമാണത്, അത് ആകാശത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കയർ പോലെയാണ്. രണ്ടാമത്തേത് എന്റെ അഹ്ൽ ബൈത്തും. ഈ രണ്ട് വിലയേറിയ കാര്യങ്ങളും തമ്മിൽ വേർപ്പെടുത്താവുന്നതല്ല അവ എന്നോടൊപ്പം ഹൗദുൽ കൗസറിനടുത്ത് ഉണ്ടാകും. എന്റെ വിശ്വാസങ്ങളെ നിങ്ങൾ എങ്ങനെ കാണുമെന്ന് നോക്കുക.

ഹദീസ് സഖലൈനിൽ നിന്ന് അനുമാനിച്ചെടുക്കാവുന്ന കാര്യങ്ങൾ

  • 1. ദൈവീക ഗ്രന്ഥവും അഹ്ൽ ബൈത്തും (പ്രവാചക കുടുംബം) പ്രവാചകന് ഏറ്റവും വിലയേറിയതായിരുന്നു. അറബിയിൽ “സകലൈൻ” എന്നത് “സകൽ” എന്ന മൂലത്തിൽ നിന്നുള്ള വ്യുൽപ്പന്നമാണ്, അതിനർത്ഥം “അവശ്യസാധനങ്ങള്‍” അല്ലെങ്കിൽ സംരക്ഷണവും പരിപാലനവും ആവശ്യമായ വസ്‌തുക്കൾ എന്നാണ്. ദൈവീക ഗ്രന്ഥത്തിന്റെയും തന്റെ കുടുംബത്തിന്റെയും സ്ഥാനവും അന്തസ്സും മഹത്വപ്പെടുത്തുന്നതിനായി പ്രവാചകൻ അവ രണ്ടും “സകലൈൻ” എന്ന് പരാമർശിച്ചു..
  • 2. മാർഗനിർദേശവും മോക്ഷവും സൗഭാഗ്യവും ഉണ്ടാകുന്നത് അള്ളാഹുവിന്റെ ഗ്രന്ഥത്തിന്റെയും പ്രവാചകന്റെ അഹ്ൽ അൽ ബയ്ത്തിന്റെയും വെളിച്ചത്തിലാണ്. നബി (സ) പറഞ്ഞതായി തിർമിദി ഉദ്ധരിക്കുന്നു: “ഈ രണ്ടു കാര്യങ്ങൾ മുറുകെ പിടിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും വഴിതെറ്റുകയില്ല.”
  • 3. നബി (സ) പറഞ്ഞു: “അവ എന്നോടൊപ്പം ഹൗദുൽ കൗസറിൽ (പറുദീസയിൽ) ചേരുന്നതുവരെ”, “എന്റെ വിശ്വാസങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നുവെന്ന് നിങ്ങൾ നോക്കുക.” ഈ രണ്ട് വാക്യങ്ങളും സൂചിപ്പിക്കുന്നത് ജനങ്ങളുടെ സൻമാർഗം ഇവ പിന്‍തുടരുന്നതിനെ ആശ്രയിച്ചിരിക്കുന്നു, മാത്രമല്ല പ്രവാചകന്റെ സന്താനങ്ങളെയും അഹ്ൽ ബൈത്തിനെയും കൂടാതെ ഖുർആനിൽ ഉറച്ചുനിൽക്കാനും കഴിയില്ല.”
  • 4. സുനാൻ അൽ തിർമിദി ഉദ്ധരിക്കുന്നു, പ്രവാചകൻ (സ) ഇപ്രകാരം പ്രസ്താവിച്ചു: “ഇവ രണ്ടും എന്നോടൊപ്പം ഹൗസുൽ കൗസറിൽ (പറുദീസയിൽ) ചേരുന്നതുവരെ പരസ്പരം വേർപിരിയുകയില്ല”. ഈ പ്രസ്താവന അർത്ഥമാക്കുന്നത് ഖുർആനും പ്രവാചകന്റെ അഹ്ൽ ബൈത്തും അന്ത്യനാൾ വരെ നിലനിൽക്കും എന്നാണ്. അങ്ങനെയെങ്കിൽ, ഖുർആൻ ലഭ്യവും എന്നാൽ പ്രവാചക കുടുംബം ഉപേക്ഷിക്കപ്പെട്ട ഒരു കാലത്തെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുവെങ്കിൽ, ഒരർത്ഥത്തിൽ അവയുടെ വേര്‍പിരിക്കലാണ് നമ്മൾ ചിന്തിക്കുന്നത്. എന്നിരുന്നാലും, പരിശുദ്ധ ഖുർആൻ നമുക്കിടയിൽ നിലനിൽക്കുന്നിടത്തോളം കാലം പ്രവാചകന്റെ കുടുംബവും അഹൽ ബൈത്തും നമുക്കിടയിൽ നിലനിൽക്കുകയും ജീവിക്കുകയും ചെയ്യും.
  • 5. ഈ ഹദീസിൽ പ്രവാചകൻ പരാമർശിച്ച മറ്റൊരു കാര്യം, “ഞാൻ നിങ്ങളിലേക്ക് ഉപേക്ഷിക്കുന്ന ഈ രണ്ടു പിൻഗാമികലോട് നിങ്ങൾ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുക.” ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത് സൂചിപ്പിക്കുന്നത് നബി (സ) ഖുർആനെയും തന്റെ അഹ്ൽ ബൈത്തിനെയും കനമുള്ള രണ്ട് കാര്യങ്ങളും പിൻഗാമികളുമായും അവതരിപ്പിക്കുന്നു.
  • 6. ഹദീസ് സഖലൈനിയിൽ നിന്ന് അനുമാനിച്ചെടുക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രവാചകന്റെ അഹ്ൽ ബൈത്തിന്റെ പവിത്രത അപ്രമാദിത്വം എന്നിവക്കുള്ള തെളിവാണ്. ഖുർആനിന് തൊട്ടടുത്തായി അഹ്ൽ ബൈത്തിനെ നബി (സ) പരാമർശിക്കുന്നുവെന്നത് ഇതിന് ഒരു പ്രധാന തെളിവാണ്. ഖുർആൻ ഒരു തെറ്റും വ്യർത്ഥവുമില്ലാത്ത ഒരു ഗ്രന്ഥമാണെന്നതിൽ സംശയമില്ല, അതിനാൽ ഈ ഗ്രന്ഥത്തെ എതിർക്കുന്നത് നിരോധിച്ചിരിക്കുന്നു. മുഹമ്മദ്‌ നബി (സ) ഖുർആനിന്റെ തൊട്ടടുത്ത് തന്നെ തന്റെ അഹ്‌ൽ ബൈത്തിനെക്കുറിച്ച് സൂചിപ്പിക്കുകയും അന്ത്യനാൾ വരെയുള്ള അവരുടെ തകർക്കാനാവാത്ത ബന്ധത്തെ പരാമർശിക്കുകയും ചെയ്‌തു. ഈ രണ്ട് മൂല്യവത്തായ കാര്യങ്ങളും സർവ്വജനങ്ങൾക്കും മാർഗ്ഗനിർദ്ദേശമായി നബി (സ) അവതരിപ്പിക്കുകയും ഇവ രണ്ടും പിന്തുടരാതിരിക്കുന്നത് വഴിതെറ്റാൻ കരണമാവുമെന്ന് പ്രസ്താവിക്കുകയും ചെയ്‌തു. ഇവിടെ, ഈ രണ്ട് ഭാരിച്ച കാര്യങ്ങൾ തമ്മിലുള്ള യഥാർത്ഥ ചേര്‍ച്ച ഈ കാര്യങ്ങൾ തെളിയിക്കുന്നു, ഇത് നബിയുടെ കടുംബത്തിന്റെ പവിത്രയെ സൂചിപ്പിക്കുന്നു.
  • “ഇവ രണ്ടും ഒരിക്കലും വേർപെടുകയില്ല” എന്ന് പ്രവാചകൻ പറഞ്ഞ വാക്കുകളുടെ സൂക്ഷ്മ പരിശോധനയിലൂടെ മനസ്സിലാകുന്നത് അഹ്ൽ ബൈത്തും ഖുർആനും തമ്മിൽ വൈരുദ്ധ്യത്തിലാകുന്നില്ല എന്നാണ്. അതാണ് ഖുർആനിലെ വാക്കുകളോടും അദ്ധ്യാപനങ്ങളോടും അഹ്ൽ ബൈത്ത് യോജിക്കുന്നത്. അഹ്ൽ ബൈത്തിന്റെ പവിത്രതയും പാപത്തിൽ നിന്നുള്ള അവരുടെ മുക്തിയും അല്ലാതെ ഇതിന് മറ്റെന്തുണ്ട് അർത്ഥം?

ഹദീസ് അൽ സഖലൈനിയിലെ പ്രവാചക കുടുംബവും അഹ്ൽ ബൈത്തും

ഈ ഹദീസിൽ പ്രവാചകൻ ഖുർആനിന് തുല്യമായി കണക്കാക്കിയ പ്രവാചക കുടുംബത്തിന്റെയും അഹ്ൽ ബൈത്തിന്റെയും അർത്ഥം നമ്മൾ ഇപ്പോൾ കണ്ടെത്താൻ പോവുകയാണ്. 'ശുദ്ധീകരണ'ത്തിന്റെ വാക്യത്തിന്റെ വ്യാഖ്യാനത്തിലും ഇതേ കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട് (انما یرید الله لیذهب عنکم الرجس اهل البیت و یطهرکم تطهیراً; part of സൂറത്തുൽ അഹ്‌സാബ് സൂക്തം 33). പാരമ്പര്യമായ പവിത്രതയും സഹജമായ പരിശുദ്ധിയും അള്ളാഹു അംഗീകരിച്ച ഈ സൂക്തത്തിൽ പരാമർശിച്ച അഹ്ൽ ബൈത്ത് ആരാണ്?

ആരാണ് പ്രവാചകന്റെ അഹ്ൽ ബൈത്ത്?

വ്യത്യസ്‌ത അഭിപ്രായങ്ങൾ സുന്നി പണ്ഡിതർ പ്രസ്താവിച്ചിട്ടുണ്ട്, അവയിൽ താഴെപറയുന്ന മൂന്ന് വീക്ഷണകോണുകളാണ് ഏറ്റവും പ്രസിദ്ധമായത്:

  • 1. പ്രവാചകന്റെ അഹ്ൽ ബയ്ത്തിൽ ഭാര്യമാർ ഉൾപ്പെടുന്നു എന്ന് ചിലർ വിശ്വസിക്കുന്നു.
  • 2. പ്രവാചകന്റെ ഭാര്യമാരും ദാനധർമ്മങ്ങൾ സ്വീകരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്ന എല്ലാ ബാനു ഹാഷിം അംഗങ്ങളും അഹ്ൽ ബൈത്തിൽ ഉൾപ്പെടുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ, അഹ്‌ൽ ബൈത്ത് അലി കുടുംബം, ആഖിൽ കുടുംബം, ജാഫർ കുടുംബം, അബ്ബാസ് കുടുംബം എന്നിവ ഉൾപ്പെടുന്നു..
  • 3. മുഹമ്മദ്‌ നബി (സ), അലി (പ്രവാചകന്റെ മരുമകനും പിതൃ സഹോദര പുത്രനും), ഫാത്തിമ (പ്രവാചക പുത്രിയും അലിയുടെ ഭാര്യയും), ഹസ്സൻ, ഹുസൈൻ (അലിയുടെയും ഫാത്തിമയുടെയും രണ്ട് സന്തതികൾ, മുഹമ്മദ്‌ നബിയുടെ പേരക്കുട്ടികൾ).

ഈ ഹദീസിന്റെ ശരിയായ വ്യാഖ്യാനത്തിന്, നബി തന്റെ അഹ്ൽ ബൈത്തിനെ അവതരിപ്പിക്കുകയും ഉദാഹരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയാനായി നബിയുടെ വാക്കുകൾ പഠിക്കേണ്ടതുണ്ട്. ഭാഗ്യവശാൽ, സഹീഹ് മുസ്‌ലിം, സഹീഹ് തിർമിദി എന്നിവയിൽ നിരവധി ഹദീസുകൾ ഉണ്ട്, അതിൽ മുഹമ്മദ് നബി (സ) തന്റെ അഹ്ൽ ബൈത്തിനെ വാക്കിലൂടെയും പ്രായോഗികമായും അവതരിപ്പിക്കുന്നു.

  • 1. സഹീഹ് മുസ്‌ലിം തന്റെ ഗ്രന്ഥത്തിൽ പ്രവാചക പത്നി ആയിഷയിൽ നിന്ന് ഉദ്ധരിക്കുന്നു:

    خَرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَدَاةً وَعَلَيْهِ مِرْطٌ مُرَحَّلٌ مِنْ شَعْرٍ أَسْوَدَ فَجَاءَ الْحَسَنُ بْنُ عَلِيٍّ فَأَدْخَلَهُ ثُمَّ جَاءَ الْحُسَيْنُ فَدَخَلَ مَعَهُ ثُمَّ جَاءَتْ فَاطِمَةُ فَأَدْخَلَهَا ثُمَّ جَاءَ عَلِيٌّ فَأَدْخَلَهُ ثُمَّ قَالَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    (صحيح مسلم الحديث رقم 2424)

    കറുത്ത രോമത്തിൽ അലങ്കരിച്ച ഒരു മേൽവസ്ത്രം ധരിച്ച് അള്ളാഹുവിന്റെ പ്രവാചകൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. ഹസ്സൻ ഇബ്നു അലി വന്നു പ്രവാചകൻ അദ്ദേഹത്തെ മേൽവസ്ത്രത്തിലേക്ക് കയറ്റി. പിന്നെ ഹുസൈൻ വന്നു പ്രവാചകൻ അദ്ദേഹത്തെയും മേൽവസ്ത്രത്തിലേക്ക് കയറ്റി. ശേഷം ഫാത്തിമ വന്നു പ്രവാചകൻ അവരെ മൂടി, തുടർന്ന് അലി വന്ന് മേൽവസ്ത്രത്തിന്റെ ചുവട്ടിലേക്ക് പ്രവേശിച്ചു. ശേഷം ഈ സൂക്തം പാരായണം ചെയ്‌തു:

    “قَالَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا”

    “പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”

  • 2. മുബാഹാല സൂക്തത്തോട് കൂടെ (സൂറത്ത് ഇമ്രാൻ, 61-ാ‍ം വാക്യം) സഹീഹ് മുസ്‌ലിം സഅദുബ്‌നു അബീ വഖാസിൽ നിന്നുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നു.:

    لَمَّا نَزَلَتْ هَذِهِ الْآيَةُ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا و َأَبْنَاءَكُمْ دَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ عَلِيًّا وَ فَاطِمَةَ وَ حَسَنًا وَ حُسَيْنًا فَقَالَ اللَّهُمَّ هَؤُلَاءِ أَهْلِي

    (صحيح مسلم الحديث رقم 2404)

    “فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا و َأَبْنَاءَكُمْ”

    ( നാം നമ്മുടെ സന്താനങ്ങളെ വിളിക്കാം നിങ്ങൾ നിങ്ങളുടെ സന്താനങ്ങളെയും വിളിക്കുക) എന്ന സൂക്തം ഇറങ്ങിയ സന്ദർഭം മുഹമ്മദ് നബി (സ) അലി, ഫാത്തിമ, ഹസ്സൻ, ഹുസൈൻ എന്നിവരെ വിളിച്ച് പറഞ്ഞു: “അള്ളാഹുവേ! തീർച്ചയായും ഇവരാണ് എന്റെ അഹ്ൽ ബൈത്ത്. ”

  • 3. ശുദ്ധീകരണ സൂക്തത്തെ (സൂറ അഹ്സാബിന്റെ 33-ാ‍ം വാക്യം) സംബന്ധിച്ച് തിർമിദി സ്വന്തം തെളിവുകൾ ഉദ്ധരിച്ച് പറയുന്നു:

    مَّا نَزَلَتْ هَذِهِ الْآيَةُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَ يُطَهِّرَكُمْ تَطْهِيرًا فِي بَيْتِ أُمِّ سَلَمَةَ فَدَعَا فَاطِمَةَ وَ حَسَنًا وَ حُسَيْنًا فَجَلَّلَهُمْ بِكِسَاءٍ وَ عَلِيٌّ خَلْفَ ظَهْرِهِ فَجَلَّلَهُ بِكِسَاءٍ ثُمَّ قَالَ اللَّهُمَّ هَؤُلَاءِ أَهْلُ بَيْتِي فَأَذْهِبْ عَنْهُمْ الرِّجْسَ وَ طَهِّرْهُمْ تَطْهِيرًا قَالَتْ أُمُّ سَلَمَةَ وَ أَنَا مَعَهُمْ يَا نَبِيَّ اللَّهِ قَالَ أَنْتِ عَلَى مَكَانِكِ وَ أَنْتِ عَلَى خَيْرٍ

    (سنن الترمذي الحديث رقم 3205)

    “إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا”

    (“പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”) എന്ന സൂക്തം മുഹമ്മദ് നബി (സ) യിലേക്ക് അവതീർണ്ണമായ സമയത്ത് നബി ഉമ്മു സലമയുടെ വീട്ടിലായിരുന്നു. തുടർന്ന് അദ്ദേഹം ഫാത്തിമയെയും ഹസ്സനെയും ഹുസൈനെയും വിളിച്ച് തന്റെ മേലങ്കിയുടെ കീഴിലേക്ക് കൊണ്ടുപോയി. ശേഷം പുറകിൽ നിൽക്കുന്ന അലിയെയും തന്റെ മേലങ്കിയുടെ കീഴിലേക്ക് കൊണ്ടുപോയി. ശേഷം നബി (സ) പറഞ്ഞു: അള്ളാഹുവേ ! ഇവരാണ് എന്റെ അഹ്ൽ ബൈത്ത്. അവരെ എല്ലാ തിന്മയിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും മോചിപ്പിച്ച് ശുദ്ധവും വെടിപ്പുമുള്ളവരാക്കണേ. ” അപ്പോൾ ഉമ്മു സലമ ചോദിച്ചു: “അള്ളാഹുവിന്റെ റസൂലേ! ഞാൻ അവരിൽ ഒരാളാണോ? ” പ്രവാചകൻ പ്രതികരിച്ചു: “നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്ഥാനമുണ്ട്, നിങ്ങൾ നന്മയോടും സദ്‌ഗുണത്തോടും കൂടി ജീവിക്കുക (പക്ഷേ നിങ്ങൾ ഈ കൂട്ടത്തിന്റെ ഭാഗമല്ല).”

  • 4. സ്വന്തം തെളിവുകളുടെ അടിസ്ഥാനത്തിൽ തിർമിദി അനസ് ഇബ്നു മാലിക്കിനെ (റ) ഉദ്ധരിക്കുന്നു:

    أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ كَانَ يَمُرُّ بِبَابِ فَاطِمَةَ سِتَّةَ أَشْهُرٍ إِذَا خَرَجَ إِلَى صَلَاةِ الْفَجْرِ يَقُولُ الصَّلَاةَ يَا أَهْلَ الْبَيْتِ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَ يُطَهِّرَكُمْ تَطْهِيرًا

    (سنن الترمذي الحديث رقم 3206)

    ആറുമാസക്കാലം, മുഹമ്മദ് നബി (സ) പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തുന്നതിനുമുമ്പ് ഫാത്തിമയുടെ വീടിന്റെ വാതിൽക്കൽ വന്നു, ഇപ്രകാരം പറയും: “ഓ അഹ്ൽ ബൈത്ത്! ഇത് പ്രാർത്ഥന സമയമാണ് ”(അപ്പോൾ നബി (സ) ഖുർആനിലെ ഈ വാക്യം ചൊല്ലിക്കൊണ്ടിരിക്കും :)

    ِانَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    (“പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”).

അതിനാൽ, പ്രവാചകന്റെ അഹ്ൽ ബൈത്ത് തീർച്ചയായും നിർദ്ദിഷ്ട വ്യക്തികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ, പ്രവാചകന്റെ അഹ്ൽ ബൈത്ത് നിസ്സംശയം പ്രവാചകന്റെ അരികിൽ ഉണ്ടായിരുന്നവരോ മുബാഹല സംഭവത്തിൽ പങ്കെടുത്തവരോ ആണ് (സൂറത്ത് ഇമ്രാന് 61-ാം വാക്യം).

ആരാണ് പ്രവാചകന്റെ 'ഇത്രത്ത്'?

ഒരു വ്യക്തിയുടെ സ്വന്തക്കാർ എന്നാൽ അവന്റെ / അവളുടെ പ്രത്യേക ബന്ധുക്കളും കുടുംബവുമാണ്, അതിനാൽ “ഇത്റത്ത്” (അറബിക്: عترة) ഒരാളുടെ എല്ലാ ബന്ധുക്കളെയും പരാമർശിക്കുന്നതല്ല. നബി (സ) പലതവണ സകലൈനി പരാമർശിക്കുകയും ഖുർആനിന് തുല്യമായി തന്റെ അഹ്ൽ ബൈത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് വിലയേറിയ കാര്യങ്ങളും അതിജീവിക്കുമെന്നും അന്ത്യനാൾ വരെ വേർപെടുത്തനാവില്ലെന്നും നബി (സ) പ്രസ്താവിച്ചിരിക്കുന്നു. സൂക്ഷ്മപരിശോധന ആവശ്യമായ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ കാര്യങ്ങൾ ഈ പരാമർശങ്ങൾ വെളിപ്പെടുത്തുന്നു. ഈ സുപ്രധാന കാര്യങ്ങളിലൊന്ന് ഖുർആൻ ലോകാവസാനം അതിജീവിക്കുമെങ്കിൽ, പ്രവാചകന്റെ ബന്ധുവും അഹ്ൽ ബൈത്തും ഖുർആനോടു കൂടെ ഉണ്ടായിരിക്കണം, ഈ രണ്ടാലൊരു സ്ഥാപനത്തിന്റെ അഭാവം പ്രവാചകന്റെ വാക്കുകൾ ഇല്ലാതാകുന്നതിലേക്ക് നയിക്കുന്നു എന്നതാണ്. മാത്രമല്ല, ഈ രണ്ട് കാര്യങ്ങളിൽ ഒന്ന് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് നഷ്ടവും വ്യതിചലനവും ഉണ്ടാക്കുന്നു.

പല സുന്നി വൈജ്ഞാനികരും ഗവേഷകരും വിശ്വസിക്കുന്നത് പ്രവാചകന്റെ അഹ്ൽ ബൈത്തിൽ അലി, ഫാത്തിമ, ഫാത്തിമയുടെ സന്തതികൾ എന്നിവർ ഉൾപ്പെടുന്നു എന്നാണ്. ഏറ്റവും വലിയ ഹദീസ്, കർമ്മശാസ്ത്ര പണ്ഡിതൻ ഇബ്നു ഹജർ തന്റെ ഗ്രന്ഥത്തിൽ, അബൂബക്കറിനെ (റ) ഉദ്ധരിക്കുന്നു, പ്രവാചകന്റെ അഹ്ൽ ബൈത്തിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് അലി എന്ന് അദ്ദേഹം പറഞ്ഞു. ഇബ്നു ഹജർ (റ) പറയുന്നു: “ന്യായവിധി നാൾ വരെ അവലംബിക്കാവുന്നവരും ഭൂമിയിലെ എല്ലാ നിവാസികളുടെയും സുരക്ഷിതത്വത്തിനും നിലനിൽപ്പിനും കാരണമാവുകയും ചെയ്യുന്നവരുമായിരിക്കും പ്രവാചകന്റെ സ്വന്തക്കാർ എന്ന് പറയുന്നത്. ഈ അർത്ഥത്തിൽ അവർ ഖുർആനുമായി സാമ്യമുള്ളവരാണ്, അതിനാൽ നബി (സ) എല്ലാ മുസ്‌ലിംകളോടും തന്റെ അഹ്ൽ ബൈത്തിനെ അനുസരിക്കാൻ കൽപ്പിച്ചു."

ഇന്ന് ജീവിക്കുന്നവരിൽ ആരാണ് പ്രവാചകന്റെ അഹ്ൽ ബൈത്തിലേയും ബന്ധുക്കളിലേയും അംഗം എന്ന് നിർണ്ണയിക്കേണ്ട സമയമാണിത്.

ഹദീസ് സഖലൈനിയിലെ പ്രവാചക വാക്കുകൾ വളരെ ഗൗരവമുള്ളതും കൃത്യതയുള്ളതുമാണ്, ഇത് ലോകം അവസാനിക്കുന്നതുവരെ ഓരോ മുസ്‌ലിമും പ്രവാചകന്റെ അഹ്ൽ ബൈത്തിനെ അറിയണമെന്ന് നിർദ്ദേശിക്കുന്നു, അങ്ങനെയാകുമ്പോൾ “ഇവ രണ്ടും അഭേദ്യമാണ്” (لن یفترقا) എന്ന പ്രവചനം ഖുർആനും പ്രവാചകന്റെ അഹ്ൽ ബൈത്തും തമ്മിലുള്ള ബന്ധത്തെ പ്രസക്തമാക്കുന്നു. ഇക്കാലത്തെ പ്രവാചകന്റെ അഹ്ൽ ബൈത്തിനെയും സ്വന്തക്കാരെയും കണ്ടെത്താനുള്ള സമയമാണിത്. പ്രവാചകന്റെ വാക്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സിഹാഹു സിത്തയിൽ നിന്ന്, ഒരു നീതിമാനായ ആൾക്ക് മനസ്സിലാക്കാവുന്നത്, അനുഗ്രഹീതനായ പ്രവാചകൻ തന്റെ അഹ്ൽ ബൈത്തിലെയും ബന്ധുക്കളിലെയും അംഗങ്ങളെ നിർണ്ണയിച്ചിട്ടുണ്ട് എന്നതാണ്. ചില സുന്നി പണ്ഡിതന്മാർ സമര്‍ത്ഥിക്കുന്നത് പ്രകാരം, ഹദീസ് സഖലൈനിയിൽ പരാമർശിച്ചിരിക്കുന്ന പ്രവാചകന്റെ അഹ്ൽ ബയ്ത്തും ബന്ധുക്കളുമെല്ലാം പ്രവാചകന്റെ തലമുറയിൽ നിന്നുള്ള പന്ത്രണ്ട് ഇമാമുകളും അദ്ദേഹത്തിന്റെ പന്ത്രണ്ട് ഖലീഫകളും ആണ്. അനുബന്ധ ഹദീസുകൾ താഴെ അവതരിപ്പിച്ചിരിക്കുന്നു.

പല നിവേദനങ്ങളിലും മുഹമ്മദ് നബി (സ) മഹ്ദിയെ തന്റെ അഹ്ൽ ബൈത്തിലെയും സ്വന്തക്കാരിലെയും അംഗമായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഖുർആനിന് തുല്യനായും ശുദ്ധനായ വ്യക്തിയായും നബി (സ) അദ്ദേഹത്തെ പരിചയപ്പെടുത്തി. അതായത്, പരിശുദ്ധ നബി മുഹമ്മദ് (സ) മനുഷ്യരാശിയ്ക്ക് ചില തെളിവുകൾ നൽകി, ഭൂമി ഒരിക്കലും തന്റെ സ്വന്തക്കാർ അഹ്ൽ ബൈത്ത് പരിശുദ്ധ ഖുർആൻ എന്നിവ ഇല്ലാത്ത സാഹചര്യം ഉണ്ടാവില്ല.

സുനനു തിർമിദിയിൽ, അല്ലാഹുവിന്റെ റസൂലിൽ നിന്ന് ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്നു:

لَا تَذْهَبُ الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

(سنن الترمذي الحديث رقم 2230)

എന്റെ അഹ്ൽ ബയ്ത്തിൽ പെട്ട എന്റെ അതേ പേരുള്ള ഒരാൾ അറബികളെ ഭരിക്കുന്നതുവരെ ലോകം അവസാനിക്കുകയില്ല..

സുനൻ അബു ദാവൂദിൽ അബൂ സയീദ് ഖുദ്‌രി നബി (സ) യിൽ നിന്ന് ഉദ്ധരിക്കുന്നു:

الْمَهْدِيُّ مِنِّي

(سنن أبي داود الحديث رقم 4285)

മഹ്ദി എന്നിൽ നിന്നാണ്.

സുനൻ അബു ദാവൂദിൽ, നബി (സ) പറഞ്ഞതായി ഉമ്മു-സലമയിൽ നിന്നും ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്നു:

الْمَهْدِيُّ مِنْ عِتْرَتِي مِن ْوَلَدِ فَاطِمَةَ

(سنن أبي داود الحديث رقم 4284)

മഹ്ദി എന്റെ സ്വന്തക്കാരിൽ നിന്നും ഫാത്തിമയുടെ സന്തതികളിൽ നിന്നുമാണ്.

സുനൻ ഇബ്നു മാജയുടെ രചയിതാവ് പറയുന്നു:

الْمَهْدِيُّ مِن ْوَلَدِ فَاطِمَةَ

(سنن ابن ماجه الحديث رقم 4086)

ഫാത്തിമയുടെ സന്തതികളിൽ ഒരാളാണ് മഹ്ദി.

മേൽപ്പറഞ്ഞ ഹദീസുകൾ അനുസരിച്ച്, ഖുർആനേയും പ്രവാചകന്റെ അഹ്ൽ ബൈത്തിനേയും ഒരിക്കലും വേർപെടുത്താൻ കഴിയില്ല, ഒന്നിന് മറ്റൊന്നില്ലാതെ നിലനിൽക്കാനാവില്ല. മഹ്ദി ഫാത്തിമയുടെ സന്തതികളിൽ ഒരാളാണ് എന്നും പ്രവാചകന്റെ അഹ്ൽ ബൈത്ത്, സ്വന്തക്കാർ എന്നിവരിൽ പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. തീർച്ചയായും അദ്ദേഹം ഖുർആനോട് തുല്യമാകുന്ന സഖലൈനിയിൽ പെട്ട ഒന്നാണ്, അതിനാൽ മഹ്ദിയോടും ഖുർആനോടും ചേർന്നുനിൽക്കുന്നത് സൗഭാഗ്യത്തിലേക്കും മോക്ഷത്തിലേക്കും നയിക്കും.

പന്ത്രണ്ട് ഖലീഫമാരുടെ ഹദീസ്

സിഹാഹു സിത്തയിലും (ആറ് ആധികാരിക ഗ്രന്ഥങ്ങൾ) പ്രാമാണ്യവും പ്രബലവുമായ സുന്നികളുടെ മറ്റു ഗ്രന്ഥനങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്ന ആധികാരികവും മുതവാതിറുമായ ഹദീസുകളിലൊന്നാണ് പന്ത്രണ്ട് ഖലീഫകമാരുടെ (അല്ലെങ്കിൽ പിൻഗാമികളുടെ) ഹദീസുകൾ. ഈ നിവേദനം നബി (സ) യിൽ നിന്ന് നിരവധി ആളുകൾ ഉദ്ധരിച്ചതിനാൽ നിസ്സംശയം ഇത് മുഹമ്മദ് നബി (സ) യിൽ നിന്ന് പ്രസ്താവിക്കപ്പെട്ടതാണെന്ന് പറയാം.

സിഹാഹു സിത്തയിലെ ഉദ്ധരിണി

സ്വന്തം തെളിവുകളുടെ അടിസ്ഥാനത്തിൽ, ജാബിറുബ്‌നു സമുറയിൽ നിന്ന് ബുഖാരി(റ) ഉദ്ധരിക്കുന്നു, നബി (സ) ഒരിക്കൽ പറഞ്ഞു:

سَمِعْتُ جَابِرَ بْنَ سَمُرَةَ قَالَ سَمِعْتُ النَّبِىَّ صلى الله عليه وسلم يَقُولُ يَكُونُ اثْنَا عَشَرَ أَمِيرًا فَقَالَ كَلِمَةً لَمْ أَسْمَعْهَا فَقَالَ أَبِى إِنَّهُ قَالَ كُلُّهُمْ مِنْ قُرَيْشٍ

(صحيح البخاري الحديث رقم 6796)

“പന്ത്രണ്ട് അമീറുമാർ ഉണ്ടാകും.” ശേഷം പ്രവാചകൻ ഞാൻ കേൾക്കാത്ത ഒരു കാര്യം പറഞ്ഞു, പക്ഷേ എന്റെ പിതാവ് പറഞ്ഞു: “അവരെല്ലാവരും ഖുറൈഷ് ഗോത്രത്തിൽ നിന്നുള്ളവരാണെന്നും പ്രവാചകൻ പറഞ്ഞു.”

സഹീഹ് മുസ്‌ലിമിന്റെ ഗ്രന്ഥകർത്താവും പറയുന്നു:

عن جَابِرِ بن سَمُرَةَ قال: دَخَلْتُ مع أبي على النبي صلى الله عليه وسلم فَسَمِعْتُهُ يقول: إِنَّ هذا الْأَمْرَ لَا يَنْقَضِي حتى يَمْضِيَ فِيهِمْ اثْنَا عَشَرَ خَلِيفَةً. قال: ثُمَّ تَكَلَّمَ بِكَلَامٍ خَفِيَ عَلَيَّ قال: فقلت لِأَبِي: ما قال؟ قال: كلهم من قُرَيْشٍ

(صحيح مسلم الحديث رقم 1821)

ജാബിറുബ്‌നു സമുറ പറയുന്നു: ഞാൻ എന്റെ പിതാവിനോടൊപ്പം പ്രവാചകന്റെ മുഹമ്മദിന്റെ അടുത്തെത്തി . “പന്ത്രണ്ട് പിൻഗാമികൾ മുസ്‌ലിംകളെ ഭരിക്കാതെ ഇസ്‌ലാമിക ഖിലാഫത്ത് അവസാനിക്കില്ല” എന്ന് നബി (സ) പറയുന്നത് ഞങ്ങൾ കേട്ടു. ശേഷം ചില വാക്കുകൾ നബി (സ) പറഞ്ഞു അതെനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഞാൻ പിതാവിനോട് ചോദിച്ചു: “എന്താണ് പ്രവാചകൻ പറഞ്ഞത്?” പിതാവ് മറുപടി പറഞ്ഞു: “നബി (സ) പറഞ്ഞു: ഈ ഖലീഫമാരെല്ലാം ഖുറൈശിൽ നിന്നുള്ളവരായിരിക്കും.”

താഴെ പറയുന്ന ഹദീസുകൾ മറ്റൊരു ഉദാഹരണമാണ്:

عن عَامِرِ بن سَعْدِ بن أبي وَقَّاصٍ قال كَتَبْتُ إلى جَابِرِ بن سَمُرَةَ مع غُلَامِي نَافِعٍ أَنْ أَخْبِرْنِي بِشَيْءٍ سَمِعْتَهُ من رسول اللَّهِ صلي الله عليه وآله قال فَكَتَبَ إلي سمعت رَسُولَ اللَّهِ صلي الله عليه وآله يوم جُمُعَةٍ عَشِيَّةَ رُجِمَ الْأَسْلَمِيُّ يقول: لَا يَزَالُ الدِّينُ قَائِمًا حتى تَقُومَ السَّاعَةُ أو يَكُونَ عَلَيْكُمْ اثْنَا عَشَرَ خَلِيفَةً كلهم من قُرَيْشٍ

(صحيح مسلم الحديث رقم 1822)

ആമിറുബ്‌നു സഅദുബ്‌നു അബീ വഖാസ് പറയുന്നു: ദൈവ ദൂതനിൽ (സ) നിന്ന് കേട്ട കാര്യങ്ങളെക്കുറിച്ച് അറിയിക്കാൻ ഞാനും എന്റെ അടിമയും ജാബിറുബ്‌നു സമുറക്ക് കത്തെഴുതി. വെള്ളിയാഴ്ച രാത്രി അസ്‌ലമിയെ കല്ലെറിയുമ്പോൾ മുഹമ്മദ് നബി (സ) പറയുന്നത് കേട്ടതായി ജാബിർ (റ) എഴുതി: ന്യായവിധി നാൾ വരെ ഈ മതം ഉറച്ചുനിൽക്കും, നിങ്ങൾക്ക് പന്ത്രണ്ട് ഖലീഫമാരുണ്ടാകും, ഇവരെല്ലാം ഖുറൈശിൽ നിന്നുള്ളവരായിരിക്കും.

സിഹാഹു സിത്തയിലെ പന്ത്രണ്ട് ഖലീഫമാരെക്കുറിച്ചുള്ള ഹദീസുകളുടെ ശേഖരത്തിൽ നിന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ അനുമാനിക്കാം:

  • പ്രവാചകന് (സ) ശേഷം, ഖിലാഫത്ത് പന്ത്രണ്ട് പേരിൽ മാത്രമായി പരിമിതപ്പെടും.
  • ഇവരെല്ലാം പ്രവാചക ഗോത്രമായ ഖുറൈശിൽ നിന്നുള്ളവരായിരിക്കും.
  • ഇസ്‌ലാമിന്റെ പ്രതാപവും മതത്തിന്റെ കീര്‍ത്തിയും ഈ ഖലീഫമാരുടെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ഖലീഫകളിൽ ഒരാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇസ്‌ലാം മതം ഉറച്ചതും ശക്തവുമായിരിക്കും.
  • പന്ത്രണ്ട് ഖലീഫമാരുടെ ഭരണം അവസാനിക്കുന്നത് വരെ ഇസ്‌ലാം നിലനിൽക്കും.
  • ഇതിൽ നിന്ന് അനുമാനിക്കാവുന്ന മറ്റൊരു പ്രധാന കാര്യം ഖിലാഫത്ത് തുടർച്ചയായി തടസ്സമില്ലാതെ മുന്നോട്ട് പോകും എന്നതാണ്. ഈ കണ്ടെത്തലിനെ കുറിക്കുന്നത് “ഖലീഫ” എന്ന പദമാണ്. ഖലീഫ എന്ന പദം നിഘണ്ടുവിൽ നിർവചിച്ചിരിക്കുന്നത് താഴെ നൽകിയ പ്രകാരമാണ്: തന്റെ ജനതക്കിടയിലെ മറ്റുള്ളവരുടെ ഖലീഫയായ വ്യക്തി. തന്റെ കടമകൾ നിറവേറ്റാൻ അദ്ദേഹം മുന്നോട്ട് വരേണ്ടതുണ്ട്. ഖലീഫ ഒരു വ്യക്തിയാണ്, തനിക്ക് മുൻഗാമി ഇല്ലാതാവുകയോ മരിക്കുകയോ ഭരണം നടത്താൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോൾ പിൻഗാമിയാവേണ്ടവൻ.

പന്ത്രണ്ട് ഖലീഫമാരുടെ പ്രത്യക്ഷമാകല്‍

നീതി നടപ്പാക്കുകയും നന്മ നിർദ്ദേശിക്കുകയും തെറ്റ് വിലക്കുകയും ചെയ്യുന്ന സ്വശുദ്ധിയും സഹജമായ ഭക്തിയുമുള്ള ഒരാളാണ് പ്രവാചക പിൻഗാമി (ഖലീഫ) എന്ന് വ്യക്തമാണ്. ആരെങ്കിലും സ്വയം ദൈവദൂതന്റെ ഖലീഫയായി കരുതുകയും തന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും തിന്മ, അധാർമികത, അഴിമതി എന്നിവ പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ വ്യക്തി പ്രവാചകന്റെ പിൻഗാമിയല്ല, പിശാചിന്റെ ഖലീഫയാണ്, കാരണം പ്രവാചകന്റെ ഖലീഫ പ്രവാചകന്റെ തന്നെ പ്രകടനമായിരിക്കേണ്ടതുണ്ട്.

മുഹമ്മദ്‌ നബിയുടെ പിൻഗാമികളായ പന്ത്രണ്ടുപേരെക്കുറിച്ച് സുന്നികൾക്കിടയിൽ നിരവധി വ്യാഖ്യാനങ്ങളുണ്ട്, അവയിൽ ചിലത് ദുർബലവും ന്യായീകരണമില്ലാത്തതുമാണ്. ഈ വ്യാഖ്യാനങ്ങളിൽ രണ്ടെണ്ണം ചുവടെ അവതരിപ്പിച്ചിരിക്കുന്നു:

a) ഈ വ്യാഖ്യാനത്തിൽ, പന്ത്രണ്ട് ഖലീഫമാരിൽ അബുബക്കർ, ഉമർ, ഉസ്‌മാൻ, അലി, മുആവിയ, യസീദ് ബിൻ മുവിയ, മുആവിയ ബിൻ യസീദ്, മർവാൻ ബിൻ ഹകം, അബ്ദുൽ മാലിക് ബിൻ മർവാൻ, വലീദ് ബിൻ അബ്ദുൽ മലിക്, സുലൈമാനുബ്‌നു അബ്ദിൽ മലിക്, ഉമർ ഇബ്നു അബ്ദുൽ അസീസ് എന്നിവർ ഉൾപ്പെടുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ നിവേദനങ്ങളിലെ “ഖലീഫ” എന്ന വാക്ക് പ്രവാചകന്റെ പിൻഗാമിയെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്റെ ഖലീഫമാർ തങ്ങളുടെ കർമ്മങ്ങളിലും പെരുമാറ്റങ്ങളിലും ദൈവീക ഗ്രന്ഥത്തോടും പ്രവാചക ജീവിതത്തോടും പാരമ്പര്യത്തോടുമുള്ള എതിർപ്പ് പ്രവർത്തനത്തിൽ പ്രകടിപ്പിക്കുമെന്ന് അംഗീകരിക്കാൻ കഴിയുമോ? മാത്രമല്ല, ഈ പന്ത്രണ്ട് പിൻഗാമികൾ ഇസ്‌ലാമിന്റെ പ്രതാപവും മുസ്‌ലിംകളുടെ യോജിപ്പും സംരക്ഷിക്കുമെന്ന് നബി (സ) തന്റെ ദിവ്യവാക്കുകളിൽ പറയുന്നു. മേൽപ്പറഞ്ഞവരെല്ലാം ഇങ്ങനെയാണോ പ്രവർത്തിച്ചത്? ഈ ഹദീസ്, യസീദ് ബിൻ മുആവിയ ചെയ്‍ത പ്രവർത്തിയോടും അതുപോലുള്ള പ്രവൃത്തികളോടും യോജിക്കുന്നുണ്ടോ? ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ (ഉമർ II) മുമ്പിൽ വെച്ച് ആരോ യസീദ് ബിൻ മുആവിയയെ പ്രശംസിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. ഉമർ ഇബ്നു അബ്ദുൽ അസീസ് പ്രകോപിതനായി ഉടൻ തന്നെ 20 തവണ ആ മനുഷ്യനെ ചാട്ടവാറു കൊണ്ട് അടിക്കാൻ ആവശ്യപ്പെട്ടു എന്ന് പറയപ്പെടുന്നു.

പ്രവാചകന്റെ പ്രിയ കൊച്ചുമകനും കണ്ണുകളുടെ പ്രകാശവുമായിരുന്ന ഹുസൈൻ ഇബ്നു അലിയെ യസീദ് കൊലപ്പെടുത്തി. യസീദ് മദ്യപണിയുമായിരുന്നു. നാലുവർഷത്തെ ഭരണത്തിൽ യസീദ് ഇബ്നു മുആവിയ നടത്തിയ തിന്മകൾ ഉണ്ടായിട്ടും, അദ്ദേഹത്തെ പ്രവാചകന്റെ പന്ത്രണ്ട് ഖലീഫമാരിൽ ഒരാളായി കണക്കാക്കുന്നത് ശരിയാണോ? “ഖലീഫമാരുടെ ചരിത്രം” എന്ന ഗ്രന്ഥത്തിൽ, ഖലീഫമാർ (യസീദ് ഇബ്നു മുആവിയ ഉൾപ്പെടെ) ചെയ്ത ചില കുറ്റകൃത്യങ്ങളും പാപങ്ങളും സുയൂത്തി വെളിപ്പെടുത്തുന്നുണ്ട്, ഇത് അവരെ മുസ്‌ലിംകളുടെ ഖലീഫമാരായി കണക്കാക്കുന്നത് ഏതൊരു മുസ്‌ലിമിനെയും ലജ്ജിപ്പിക്കുന്നതാണ്.

അതുകൊണ്ട് തന്നെ ഈ വിശദീകരണത്തിലെ ബലഹീനത പ്രകടമാണ്.

b) പന്ത്രണ്ട് ഖലീഫമാരെ പരാമർശിക്കുന്ന ഹദീസിന് മറ്റൊരു വ്യാഖ്യാനമുണ്ട്, അത് പന്ത്രണ്ട് ഖലീഫമാർ തുടർച്ചയായി ഭരിക്കേണ്ടതില്ലെന്ന് വാദിക്കുന്നു, കാരണം അവരിൽ ചിലർ തുടക്കത്തിൽ ഭരിച്ച നാല് ഖലീഫമാരായിരുന്നു (അബുബക്കർ, ഉമർ, ഉസ്‌മാൻ, അലി). ഹസ്സൻ ഇബ്നു അലി (പ്രവാചകന്റെ കൊച്ചുമകൻ), മുആവിയ, ഇബ്നു സുബൈർ, ഉമർ ഇബ്നു അബ്ദുൽ അസീസ് എന്നിവരെ മറ്റ് നാല് ഖലീഫകമാരായി കണക്കാക്കുന്നു, മാത്രമല്ല അന്ത്യനാൾ വരെ മറ്റു നാല് ഖലീഫമാർ ഭരിക്കുകയും ചെയ്യും..

എന്നിരുന്നാലും, ഈ വ്യാഖ്യാനം ശരിയല്ല, കാരണം മുഹമ്മദ് നബി (സ) യുടെ മുതവാതിറായ ഹദീസുകൾ പന്ത്രണ്ട് ഖലീഫമാരുടെ തുടർച്ചയായ ഭരണത്തെ സമർത്ഥിക്കുന്നു. നിസ്സംശയം, ഈ വ്യാഖ്യാനവും അതിന്റെ വിശദീകരണങ്ങളും പച്ചപ്പരമാര്‍ത്ഥവും ഈ വിവരണത്തെ അസാധുവാക്കുന്നതുമാണ്.

ഖുറാനിലെ അറിയപ്പെടുന്ന വ്യാഖ്യാതാവായ ഇബ്നു കസീർ തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:

و معنی هذاالحدیث البشارة بوجود اثنی عشر خلیفه صالحاً یقیم الحق و تعدل فیهم... والظاهر ان منهم المهدی المبشر به فی الاحادیث الواردة بذکره،

(മലയാളം: പന്ത്രണ്ട് ഖലീഫമാരെക്കുറിച്ചുള്ള ഹദീസുകളുടെ അർത്ഥം സൂചിപ്പിക്കുന്നത് ഈ ഖലീഫമാർ നീതി നടപ്പാക്കുന്ന സൽഗുണമുള്ള ഖലീഫമാരാണെന്നാണ്…ഈ പന്ത്രണ്ട് ഖലീഫമാരിലൊരാളാണ് “മഹ്ദി”, അദ്ദേഹത്തിണ്റ്റെ അസ്തിത്വം വിവിധ വിവരണങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.)

കൂടാതെ, സുനൻ അബു ദാവൂദിന്റെ വ്യാഖ്യാനമായ “ബസലുൽ മഹ്ജൂദ്” ൽ, പന്ത്രണ്ട് ഖലീഫമാരെക്കുറിച്ചുള്ള വിവിധ വാക്യങ്ങൾ വിവരിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നു:

و آخرهم الامام المهدی و عندی هذا هو الحق

(മലയാളം: തീർച്ചയായും പന്ത്രണ്ട് ഖലീഫമാരിൽ അവസാനത്തേത് ഇമാം മഹ്ദിയാണ്, ഈ വാഗ്ദാനം സത്യസന്തമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.)

നബി (സ) ഒരിക്കൽ പറഞ്ഞതായി സാഹിഹ് മുസ്‌ലിമിൽ പോലും പറഞ്ഞിട്ടുണ്ട്:

يَكُونُ فِي آخِرِ أُمَّتِي خَلِيفَةٌ يَحْثِي الْمَالَ حَثْيًا لَا يَعُدُّهُ عَدَدًا

(صحيح مسلم الحديث رقم 2913)

എന്റെ സമുദായത്തിന്റെ അവസാന കാലഘട്ടത്തിൽ കണക്കില്ലാതെ സമ്പത്ത് നൽകുന്ന ഒരു ഖലീഫ വരും..

“ഖലീഫ” (അറബി:خلیفة) എന്ന പദവും ഈ ഹദീസിൽ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

നേരേമറിച്ച്‌, ഈ പന്ത്രണ്ട് ഖലീഫമാർ ഷിയാക്കളുടെ ഉദ്ധരിണികളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇതിൽ അവർ ഷിയാ ഇമാമുകളാണെന്ന് പറയപ്പെടുന്നു, അവരിൽ ആദ്യത്തേത് അലിയ്യുബ്‌നു അബീ ത്വാലിബാണ്, ശേഷം ഹസ്സൻ, ഹുസൈൻ, ഹുസൈന്റെ തലമുറയിലെ ഒമ്പത് ഇമാമുകൾ എന്നിവരും. ഈ ഇമാമുകളിൽ അവസാനത്തേത് മഹ്ദിയാണ്, ഇമാമുകളെല്ലാം തുടർച്ചയായാണ് ഭരണം നടത്തുന്നത്. ഈ പന്ത്രണ്ട് ഇമാമുകളുമായി ഉദ്ധരിണികളെ താരതമ്യം ചെയ്യുന്നത് ഉദ്ധരിണിയുടെ ആധികാരികതയെയും അതിന്റെ സംഭവത്തെയും ശക്തിപ്പെടുത്തുന്നു. അതായത്, ഇത് ഖലീഫമാരെ പന്ത്രണ്ട് പേരിലേക്ക് പരിമിതപ്പെടുത്തുന്നു.

ചില സുന്നി ഗവേഷകരുടെ പ്രസ്താവനകൾ ഇവിടെ പരിഗണനക്കെടുക്കേണ്ടത് ആവശ്യമാണ് അവർ പറയുന്നു: പന്ത്രണ്ട് ഖലീഫമാർ പന്ത്രണ്ട് ഷിയാ ഇമാമുകളാണ്, അവർ പ്രവാചകന്റെ അഹ്ൽ ബൈത്താകുന്നു, അതിനാൽ പന്ത്രണ്ട് ഖലീഫമാർ ഉമ്മയ്യത് ഭരണാധികാരികളാകാൻ വഴിയില്ല, കാരണം അവർ പന്ത്രണ്ടിലധികം പേരുണ്ട് മാത്രമല്ല അവരിൽ പലരും പ്രകടമായ തിന്മകളും കുറ്റകൃത്യങ്ങളും ചെയ്‌തവരാണ്. കൂടാതെ, ഈ പന്ത്രണ്ട് ഖലീഫമാർ അബ്ബാസി രാജവംശത്തിലും ഉൾപ്പെടില്ല, കാരണം മേൽപ്പറഞ്ഞ വിശദീകരണം ഈ ആളുകൾക്കും ബാധകമാണ്. അതിനാൽ, പന്ത്രണ്ട് ഖലീഫമാർ പ്രവാചകന്റെ അഹ്ൽ ബൈത്തിൽ ഉൾപ്പെട്ട ഇമാമുകളാണ്. അവ അലിയിൽ നിന്ന് ആരംഭിച്ച് മഹ്ദിയിൽ അവസാനിക്കുന്നു, എല്ലാവരും ദൈവഭക്തിയുള്ളവരും നീതിമാൻമാരുമായിരിക്കും.

സിഹാഹു സിത്തയിലെ മഹ്ദിസത്തെ കുറിച്ചുള്ള പ്രത്യേക ഹദീസുകൾ
മഹ്ദിയുടെ യശസ്സും ഉത്ഭവവും സംബന്ധിച്ച ഹദീസുകൾ

ഒരു കാര്യം മനസിലാക്കാൻ, ഒരാൾ അതിന്റെ സത്ത, ബഹുമതി, ഉത്ഭവം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, നബി (സ) പ്രവചിച്ച ഖുലഫാഉ റാഷിദൂനിൽ അവസാനത്തെ ആളായ “മഹ്ദി” പോലുള്ള ഒരു പ്രധാന വിഷയം മനസിലാക്കാൻ, ആ മഹാനായ വ്യക്തിയുടെ യശസ്സും ഉത്ഭവവും മനസ്സിലാക്കേണ്ടതുണ്ട്.

  • അബ്ദുൾ മുത്തലിബിന്റെ സന്തതികളിൽ പെട്ട ആളാണ് മഹ്ദി
    തന്റെ ഗ്രന്ഥത്തിൽ, സുനൻ ഇബ്നു മാജ അനസുബ്‌നു മാലിക്കിൽ നിന്ന് ഉദ്ധരിക്കുന്നു, അദ്ദേഹം ദൈവ ദൂതനിൽ നിന്ന് ഉദ്ധരിക്കുന്നു:

    نَحْنُ وَلَدَ عَبْدِ الْمُطَّلِبِ سَادَةُ أَهْلِ الْجَنَّةِ أَنَا و َحَمْزَةُ وَ عَلِيٌّ وَ جَعْفَرٌ و َالْحَسَنُ وَ الْحُسَيْنُ وَ الْمَهْدِيُّ

    (سنن ابن ماجه الحديث رقم 4087)

    ഞങ്ങൾ അബ്ദുൾ മുത്തലിബിന്റെ സന്തതികളാണ്: ഞാൻ, ഹംസ, അലി, ജാഫർ, ഹസ്സൻ, ഹുസൈൻ, മഹ്ദി.

    മഹ്ദി അബ്ദുൽ മുത്തലിബിന്റെ (പ്രവാചകന്റെ വല്ല്യുപ്പ) സന്തതിയാണെന്ന് ഈ ഹദീസ് സമർത്ഥിക്കുന്നു.

  • മഹ്ദി പ്രവാചക തലമുറയിൽ പെട്ടതാണ്
    മുഹമ്മദ്‌ നബി (സ) യിൽ ഉദ്ധരിച്ച അബൂ സയീദ്‌ ഖുദ്‌രിയിൽ നിന്നാണ്‌ ഇത്‌ ഉദ്ധരിക്കുന്നത്‌:

    الْمَهْدِيُّ مِنِّي أَجْلَى الْجَبْهَةِ أَقْنَى الْأَنْفِ يَمْلَأُ الْأَرْضَ قِسْطًا وَ عَدْلًا كَمَا مُلِئَتْ جَوْرًا وَ ظُلْمًا يَمْلِكُ سَبْعَ سِنِينَ

    (سنن أبي داود الحديث رقم 4285)

    മഹ്ദി എന്നിൽ നിന്നാണ്. അദ്ദേഹത്തിന് നീളമുള്ള തിളക്കമുള്ള നെറ്റിയും നീളമുള്ള മൂക്കും ഉണ്ട്. തന്റെ മുമ്പാകെ തിന്മയും അഴിമതിയും നിറഞ്ഞ് നിൽക്കുമ്പോൾ ഭൂമിയിലുടനീളം അദ്ദേഹം നീതി നടപ്പാക്കും. അദ്ദേഹം ഏഴു വർഷം ലോകം ഭരിക്കും.

  • മഹ്ദി പ്രവാചക അഹ്ൽ ബൈത്തിന്റെ ഭാഗമാണ്
    സുനൻ അബു ദാവൂദ്, സുനനു തിർമിദി, സുനനു ഇബ്നു മാജ എന്നിവ ഉൾപ്പെടുന്ന സിഹാഹു സിത്തയിൽ ഈ വിഷയാസ്പതമായി നിരവധി ഉദ്ധരിണികൾ ഉണ്ട്. ഈ വിവരണങ്ങളിൽ മഹ്ദി തന്റെ അഹ്ൽ ബൈത്താണെന്ന് പ്രവാചകൻ (സ) വ്യക്തമായി പറയുന്നു. ഈ ഉദ്ധരിണികളിൽ ചിലത് സാധുതയും ആധികാരികതയുള്ളതുമാണ്..
    • ഒരിക്കൽ നബി (സ) പറഞ്ഞതായി അലിയിൽ നിന്ന് ഉദ്ധരിച്ച അബി അത്താഫിൽ നിന്ന് അബു ദാവൂദ് ഉദ്ധരിക്കുന്നു:

      لَوْ لَمْ يَبْقَ مِنْ الدَّهْرِ إِلَّا يَوْمٌ لَبَعَثَ اللَّهُ رَجُلًا مِنْ أَهْلِ بَيْتِي يَمْلَؤُهَا عَدْلًا كَمَا مُلِئَتْ جَوْرًا

      (سنن أبي داود الحديث رقم 4283)

      ലോകം അവസാനിക്കാൻ പോകുന്ന ദിവസം അള്ളാഹു എന്റെ അഹ്ൽ ബൈത്തിലെ ഒരാളെ ഇറക്കും. അടിച്ചമർത്തലും അഴിമതിയും നിറഞ്ഞ ഭൂമിയിൽ അദ്ദേഹം നീതി നടപ്പിലാക്കും.

    • നബി (സ) യിൽ നിന്ന് ഉദ്ധരിച്ച അബ്ദുല്ലാഹിബ്‌നു മസ്ഊദിൽ നിന്നും ഉദ്ധരിച്ച സാറിൽ നിന്നും ഉദ്ധരിച്ച ആസിമിൽ നിന്നും ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നു:

      لَا تَذْهَبُ الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

      (سنن الترمذي الحديث رقم 2230)

      എന്റെ അതെ പേരുള്ള എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ള ഒരാൾ അറബികളെ ഭരിക്കുന്നതുവരെ ലോകം അവസാനിക്കില്ല.

    • മറ്റൊരു പ്രമാണത്തെ അടിസ്ഥാനമാക്കി നബി (സ) യിൽ നിന്ന് ഉദ്ധരിച്ച അബ്ദുല്ലാഹിബ്‌നു മസ്ഊദിൽ നിന്നും ഉദ്ധരിച്ച സാറിൽ നിന്നും ഉദ്ധരിച്ച ആസിമിൽ നിന്നും തിർമിദി ഉദ്ധരിക്കുന്നു:

      يَلِي رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

      (سنن الترمذي الحديث رقم 2231)

      എന്റെ അതേ പേരുള്ള ഒരാൾ എന്റെ അഹ്ൽ ബൈത്തിൽ നിന്ന് വരും.

    • നബി (സ) യിൽ നിന്ന് ഉദ്ധരിച്ച അലിയിൽ നിന്നും ഉദ്ധരിച്ച മുഹമ്മദുബ്‌നു ഹനീഫയിൽ നിന്നും തന്റെ സുനനിൽ, ഇബ്‌നു മാജ ഉദ്ധരിക്കുന്നു:

      الْمَهْدِيُّ مِنَّا أَهْلَ الْبَيْتِ يُصْلِحُهُ اللَّهُ فِي لَيْلَةٍ

      (سنن ابن ماجه الحديث رقم 4085)

      മഹ്ദി എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ളതാണ്. ഒരു രാത്രിക്കുള്ളിൽ അല്ലാഹു അദ്ദേഹത്തെ യോഗ്യതായുള്ളവനാക്കും.

    • തന്റെ സുനനിൽ ഇബ്‌നു മാജ വിവരിക്കുന്നു:

      عَنْ عَبْدِ اللَّهِ قَالَ بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ و َسَلَّمَ إِذْ أَقْبَلَ فِتْيَةٌ مِنْ بَنِي هَاشِمٍ فَلَمَّا رَآهُمْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ اغْرَوْرَقَتْ عَيْنَاهُ وَ تَغَيَّرَ لَوْنُهُ قَالَ فَقُلْتُ مَا نَزَالُ نَرَى فِي وَجْهِكَ شَيْئًا نَكْرَهُهُ فَقَالَ إِنَّا أَهْلُ بَيْتٍ اخْتَارَ اللَّهُ لَنَا الْآخِرَةَ عَلَى الدُّنْيَا و َإِنَّ أَهْلَ بَيْتِي سَيَلْقَوْنَ بَعْدِي بَلَاءً وَ تَشْرِيدًا وَ تَطْرِيدًا حَتَّى يَأْتِيَ قَوْمٌ مِنْ قِبَلِ الْمَشْرِقِ مَعَهُمْ رَايَاتٌ سُودٌ فَيَسْأَلُونَ الْخَيْرَ فَلَا يُعْطَوْنَهُ فَيُقَاتِلُونَ فَيُنْصَرُونَ فَيُعْطَوْنَ مَا سَأَلُوا فَلَا يَقْبَلُونَهُ حَتَّى يَدْفَعُوهَا إِلَى رَجُلٍ مِنْ أَهْلِ بَيْتِي فَيَمْلَؤُهَا قِسْطًا كَمَا مَلَئُوهَا جَوْرًا فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَلْيَأْتِهِمْ وَلَوْ حَبْوًا عَلَى الثَّلْجِ

      (سنن ابن ماجه الحديث رقم 4082)

      അബ്ദുല്ല വിവരിക്കുന്നു: ഞങ്ങൾ അള്ളാഹുവിന്റെ ദൂതനു മുന്നിൽ ഇരിക്കുമ്പോൾ ഒരു കൂട്ടം ബനൂ ഹാഷിം യുവാക്കൾ കടന്നുപോയി. അവരെ കണ്ടപ്പോൾ നബി (സ) യുടെ കണ്ണുകൾ നിറഞ്ഞു, മുഖം വിവർണ്ണമായി. ഞങ്ങൾ പറഞ്ഞു: “നബിയേ! അങ്ങയെ ഒരിക്കലും ദുഖത്തിലും സങ്കടത്തിലും കാണരുതെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” പ്രവാചകൻ മറുപടി പറഞ്ഞു: “സർവ്വശക്തനായ അള്ളാഹു ഈ ലോകത്തേക്കാൾ പരലോകത്തെ മുൻഗണന നൽകിയ ഒരു കുടുംബമാണ് ഞങ്ങൾ. എന്റെ കാലശേഷം എന്റെ അഹ്ൽ ബൈത്ത് ദുരിതവും നാടുകടത്തലും നേരിടുകയും പുറത്താക്കപ്പെടുകയും ചെയ്യും. കിഴക്ക് നിന്ന് കറുത്ത പതാകകളുമായി അവർ വരുന്നതുവരെ ഇത് തുടരും, പക്ഷേ അവർക്ക് അത് ലഭിക്കില്ല. അപ്പോൾ അവർ അതിനായി പോരാടുകയും അവർക്ക് സഹായം ലഭിക്കുകയും ആവശ്യപ്പെട്ടത് നൽകുകയും ചെയ്യും. എന്നിരുന്നാലും, എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ള ഒരാൾക്ക് കാര്യങ്ങൾ സമർപ്പിക്കുന്നത് വരെ അവർ അത് സ്വീകരിക്കില്ല. മറ്റുള്ളവരുടെ സ്വേച്ഛാധിപത്യവും അഴിമതിയും നിറഞ്ഞ ലോകത്ത് അദ്ദേഹം നീതി നിറയ്ക്കും. ആ സമയത്ത്‌ ജീവിക്കുന്ന ഓരോരുത്തരും മഞ്ഞിൽ ഇഴയേണ്ടി വന്നാലും അവരുടെ അടുത്തേക്ക് ഓടും.

  • ഫാത്തിമയുടെ സന്തതികളിൽ ഒരാളായ മഹ്ദി

    മഹ്ദി ഫാത്തിമയുടെ സന്തതികളിൽ പെട്ടതാണെന്ന് തെളിയിക്കുന്ന ഉദ്ധരിണികൾ സിഹാഹു സിത്തയിൽ ഉണ്ട്.

    • സുനനു ഇബ്‌നു മാജയിൽ, പ്രവാചകൻ (സ) ഒരിക്കൽ പറഞ്ഞതായി പ്രവാചകന്റെ ഭാര്യ ഉമ്മു-സലമയിൽ നിന്ന് ഉദ്ധരിച്ച സഈദുബ്‌നു മുസയ്യബിൽ നിന്ന് ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്നു:

      الْمَهْدِيُّ مِنْ وَلَدِ فَاطِمَةَ

      (سنن ابن ماجه الحديث رقم 4086)

      മഹ്ദി ഫാത്തിമയുടെ സന്തതികളിൽ പെട്ടതാണ്.

    • സുനനു അബൂ ദാവൂദിൽ, പ്രവാചകൻ (സ) ഒരിക്കൽ പറഞ്ഞതായി പ്രവാചകന്റെ ഭാര്യ ഉമ്മു-സലമയിൽ നിന്ന് ഉദ്ധരിച്ച സഈദുബ്‌നു മുസയ്യബിൽ നിന്ന് ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്നു:

      الْمَهْدِيُّ مِنْ عِتْرَتِي مِنْ وَلَدِ فَاطِمَةَ

      (سنن أبي داود الحديث رقم 4284)

      മഹ്ദി എന്റെ സന്തതികളിൽ നിന്നും ഫാത്തിമയുടെ പിൻഗാമികളിൽ നിന്നുമാണ്.

പ്രവാചകന്റെ (സ) പേരുമായി മഹ്ദിയുടെ പേരിന്റെ സാമ്യതയെക്കുറിച്ചുള്ള ഹദീസ്

സുനനു തിർമിദിയിൽ തിർമിദി അബ്ദുല്ല ഇബ്നു മസൂദിൽ നിന്ന് ഉദ്ധരിക്കുന്നു, നബി (സ) ഒരിക്കൽ പറഞ്ഞു:

لَا تَذْهَبُ الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

(سنن الترمذي الحديث رقم 2230)

എന്റെ അതേ പേരുള്ള എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ള ഒരാൾ അറബികളെ ഭരിക്കുന്നത് വരെ ലോകം അവസാനിക്കില്ല.

മറ്റൊരു പ്രമാണത്തെ അടിസ്ഥാനമാക്കി നബി (സ) യിൽ നിന്ന് ഉദ്ധരിച്ച അബ്ദുല്ലാഹിബ്‌നു മസ്ഊദിൽ നിന്നും ഉദ്ധരിച്ച സാറിൽ നിന്നും തിർമിദി ഉദ്ധരിക്കുന്നു:

يَلِي رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

(سنن الترمذي الحديث رقم 2231)

എന്റെ അതേ പേരുള്ള ഒരാൾ എന്റെ അഹ്ൽ ബൈത്തിൽ നിന്നും വരും.

അതിനാൽ, മഹ്ദിയുടെ പേര് പ്രവാചകന്റെ പവിത്രനാമമായ “മുഹമ്മദ്” തന്നെയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്.

മറ്റ് പ്രധാന ഹദീസുകൾ
  • സുനനു തിർമിദി:

    عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ خَشِينَا أَنْ يَكُونَ بَعْدَ نَبِيِّنَا حَدَثٌ فَسَأَلْنَا نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنَّ فِي أُمَّتِي الْمَهْدِيَّ يَخْرُجُ يَعِيشُ خَمْسًا أَوْ سَبْعًا أَوْ تِسْعًا زَيْدٌ الشَّاكُّ قَالَ قُلْنَا وَمَا ذَاكَ قَالَ سِنِينَ قَالَ فَيَجِيءُ إِلَيْهِ رَجُلٌ فَيَقُولُ يَا مَهْدِيُّ أَعْطِنِي أَعْطِنِي قَالَ فَيَحْثِي لَهُ فِي ثَوْبِهِ مَا اسْتَطَاعَ أَنْ يَحْمِلَهُ

    (سنن الترمذي الحديث رقم 2232)

    അബു സയീദ് ഖുദ്‌രി (പ്രവാചക അനുചരൻ) പറയുന്നു: പ്രവാചകന്റെ മരണശേഷം ദുരന്തങ്ങൾ സംഭവിക്കുമോ എന്ന ഭയം നബിയോട് ചോദ്യങ്ങൾ ചോദിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. പ്രവാചകൻ പറഞ്ഞു: “മഹ്ദി എന്റെ സമുദായത്തിൽ വരും. അദ്ദേഹം അഞ്ചോ ഏഴോ ഒമ്പതോ വർഷം ജീവിക്കും.” - ഒരേയൊരു സംശയം ഹദീസിലെ ആഖ്യാതാവ് സൈദുമായി ബന്ധപ്പെട്ടതാണ്. മഹ്ദിയുടെ ജീവിതത്തിന്റെ നിശ്ചിത കാലയളവിനെക്കുറിച്ചും കണക്കുകളെക്കുറിച്ചുള്ള സത്യത്തെക്കുറിച്ചും ആഖ്യാതാവിനോട് ചോദിക്കപ്പെട്ടു. വർഷങ്ങളോളം ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം ദൈവ ദൂതൻ പറഞ്ഞു, ഒരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ചോദിക്കും: “ഓ മഹ്ദി! എനിക്ക് നൽകൂ.” അയാൾക്ക് ചുമക്കാവുന്നത്ര സ്വർണ്ണവും വെള്ളിയും അദ്ദേഹം നൽകും.

  • സഹീഹ് മുസ്‌ലിമിൽ ഗ്രന്ഥകാരൻ പ്രവാചകനിൽ നിന്ന് ഉദ്ധരിച്ച ജാബിറുബ്‌നു അബ്ദുള്ളയിൽ നിന്ന് ഉദ്ധരിക്കുന്നു:

    لَا تَزَالُ طَائِفَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ قَالَ فَيَنْزِلُ عِيسَى ابْنُ مَرْيَمَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَقُولُ أَمِيرُهُمْ تَعَالَ صَلِّ لَنَا فَيَقُولُ لَا إِنَّ بَعْضَكُمْ عَلَى بَعْضٍ أُمَرَاءُ تَكْرِمَةَ اللَّهِ هَذِهِ الْأُمَّةَ

    (صحيح مسلم الحديث رقم 156)

    അന്ത്യനാൾ വരെ എന്റെ ജനത സത്യത്തിനായി പൊരുതിക്കൊണ്ടിരിക്കും. അങ്ങനെ ഈസബ്‌നു മറിയം (അ) (ഈസാ പ്രവാചകൻ) ഇറങ്ങി വരും. അപ്പോൾ അവരുടെ നേതാവ് പറയും വരൂ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിക്കൂ. അപ്പോൾ ഈസാ (അ) പറയും: "ഇല്ല നിങ്ങളിൽ ചിലർ മറ്റു ചിലരെക്കാൾ മഹത്വമുള്ളവരാണ് കാരണം ഈ സമുദായത്തെ ആദരിക്കണം എന്നത് ദൈവ ഹിതമാണ്”

അവസാനം പറഞ്ഞ ഹദീസുകൾ ചെറുതായി പരിശോധിച്ചാൽ താഴെപറയുന്ന കാര്യങ്ങൾ ലഭിക്കും:

  • ഈസാ പ്രവാചകൻ (അ) ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ, ഒരു മുസ്‌ലിമായിരിക്കും രാജ്യത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
  • മുസ്ലീം ഭരണാധികാരി പ്രവാചകനായ ഈസയോട് (സ) ഇമാം ആവാൻ ആവശ്യപ്പെടുന്നത് ആ ഭരണാധികാരിയുടെ വിശ്വാസവും ആധികാരികതയും തെളിയിക്കുന്നു. അതിനാൽ, “മഹ്ദി” എന്ന വാക്ക് ഈ വിവരണത്തിൽ വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, “മഹ്ദി” (മാർഗ്ഗനിർദ്ദേശം ലഭിച്ചവൻ എന്ന് അർത്ഥമാക്കുന്ന) എന്ന വിശേഷണം ആ വ്യക്തിയുടേതാണെന്ന് മനസ്സിലാകുന്നു.
  • ഈസാ നബി (അ) മുസ്‌ലിം ഭരണാധികാരിയെ പിന്തുടരുന്നതും ആ ഭരണാധികാരി വാഗ്ദാനം ചെയ്ത നേതൃത്വം സ്വീകരിക്കാതിരിക്കുന്നതും തെളിയിക്കുന്നത് ആ ഭരണാധികാരിക്ക് പ്രവാചകനായ ഈസയെക്കാൾ പ്രാധാന്യം ഉണ്ട് എന്നാണ്. കാരണം ഉയർന്ന ഒന്നിനേക്കാൾ താഴ്ന്ന ഒന്നിനെ തിരഞ്ഞെടുക്കുന്നത് തെറ്റാണ്.
  • ഈ വിവരണങ്ങളിൽ “ഭരണാധികാരി” (അറബിക്: امیر) എന്ന പദം ഉപയോഗിച്ചത് മഹ്ദി എന്ന വ്യക്തിയെ മാത്രമേ പരാമർശിക്കുന്നുള്ളൂ.

ഇസ്‌ലാമിന്റെ അനന്തരാവകാശി മുൻപേ നടന്നവൻ എന്ന നിലയിലെല്ലാം മഹ്ദിയെ സഹായിക്കാനായി പ്രവാചകൻ ഈസയെ (അ) അവസാന നാളിൽ ഇറക്കുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിലെ ക്രിസ്ത്യാനികളെ മഹ്ദിയിലേക്കും ഇസ്ലാമിലേക്കും ക്ഷണിച്ചുകൊണ്ട് ഈസാ (അ) രണ്ട് ലോകങ്ങളെയും ബന്ധിപ്പിക്കുന്നു. അതിനാൽ, ജനങ്ങളുടെ സാന്നിധ്യത്തിൽ, പ്രവാചകൻ ഈസാ (അ) ഇമാമ (നേതൃത്വം) മഹ്ദിക്ക് കൈമാറി അദ്ദേഹത്തെ അനുഗമിക്കും.