• الْمَهْدِيُّ مِنِّي أَجْلَى الْجَبْهَةِ أَقْنَى الْأَنْفِ يَمْلَأُ الْأَرْضَ قِسْطًا وَ عَدْلًا كَمَا مُلِئَتْ جَوْرًا وَ ظُلْمًا يَمْلِكُ سَبْعَ سِنِينَ

    (سنن أبي داود الحديث رقم 4285)

    മഹ്ദി എന്നിൽ നിന്നാണ്. അദ്ദേഹത്തിന് നീളമുള്ള തിളക്കമുള്ള നെറ്റിയും നീളമുള്ള മൂക്കും ഉണ്ട്. തന്റെ മുമ്പാകെ തിന്മയും അഴിമതിയും നിറഞ്ഞ് നിൽക്കുമ്പോൾ ഭൂമിയിലുടനീളം അദ്ദേഹം നീതി നടപ്പാക്കും. അദ്ദേഹം ഏഴു വർഷം ലോകം ഭരിക്കും.

  • لَوْ لَمْ يَبْقَ مِنْ الدَّهْرِ إِلَّا يَوْمٌ لَبَعَثَ اللَّهُ رَجُلًا مِنْ أَهْلِ بَيْتِي يَمْلَؤُهَا عَدْلًا كَمَا مُلِئَتْ جَوْرًا

    (سنن أبي داود الحديث رقم 4283)

    ലോകം അവസാനിക്കാൻ പോകുന്ന ദിവസം അള്ളാഹു എന്റെ അഹ്ൽ ബൈത്തിലെ ഒരാളെ ഇറക്കും. അടിച്ചമർത്തലും അഴിമതിയും നിറഞ്ഞ ഭൂമിയിൽ അദ്ദേഹം നീതി നടപ്പിലാക്കും.

  • لَا تَذْهَبُ الدُّنْيَا حَتَّى يَمْلِكَ الْعَرَبَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

    (سنن الترمذي الحديث رقم 2230)

    എന്റെ അതെ പേരുള്ള എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ള ഒരാൾ അറബികളെ ഭരിക്കുന്നതുവരെ ലോകം അവസാനിക്കില്ല.

  • يَلِي رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

    (سنن الترمذي الحديث رقم 2231)

    എന്റെ അതേ പേരുള്ള ഒരാൾ എന്റെ അഹ്ൽ ബൈത്തിൽ നിന്ന് വരും.

  • الْمَهْدِيُّ مِنَّا أَهْلَ الْبَيْتِ يُصْلِحُهُ اللَّهُ فِي لَيْلَةٍ

    (سنن ابن ماجه الحديث رقم 4085)

    മഹ്ദി എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ളതാണ്. ഒരു രാത്രിക്കുള്ളിൽ അല്ലാഹു അദ്ദേഹത്തെ യോഗ്യതായുള്ളവനാക്കും.

  • يَكُونُ فِي آخِرِ أُمَّتِي خَلِيفَةٌ يَحْثِي الْمَالَ حَثْيًا لَا يَعُدُّهُ عَدَدًا

    (صحيح مسلم الحديث رقم 2913)

    എന്റെ സമുദായത്തിന്റെ അവസാന കാലഘട്ടത്തിൽ കണക്കില്ലാതെ സമ്പത്ത് നൽകുന്ന ഒരു ഖലീഫ വരും..

  • عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ خَشِينَا أَنْ يَكُونَ بَعْدَ نَبِيِّنَا حَدَثٌ فَسَأَلْنَا نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إِنَّ فِي أُمَّتِي الْمَهْدِيَّ يَخْرُجُ يَعِيشُ خَمْسًا أَوْ سَبْعًا أَوْ تِسْعًا زَيْدٌ الشَّاكُّ قَالَ قُلْنَا وَمَا ذَاكَ قَالَ سِنِينَ قَالَ فَيَجِيءُ إِلَيْهِ رَجُلٌ فَيَقُولُ يَا مَهْدِيُّ أَعْطِنِي أَعْطِنِي قَالَ فَيَحْثِي لَهُ فِي ثَوْبِهِ مَا اسْتَطَاعَ أَنْ يَحْمِلَهُ

    (سنن الترمذي الحديث رقم 2232)

    അബു സയീദ് ഖുദ്‌രി (പ്രവാചക അനുചരൻ) പറയുന്നു: പ്രവാചകന്റെ മരണശേഷം ദുരന്തങ്ങൾ സംഭവിക്കുമോ എന്ന ഭയം നബിയോട് ചോദ്യങ്ങൾ ചോദിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. പ്രവാചകൻ പറഞ്ഞു: “മഹ്ദി എന്റെ സമുദായത്തിൽ വരും. അദ്ദേഹം അഞ്ചോ ഏഴോ ഒമ്പതോ വർഷം ജീവിക്കും.” - ഒരേയൊരു സംശയം ഹദീസിലെ ആഖ്യാതാവ് സൈദുമായി ബന്ധപ്പെട്ടതാണ്. മഹ്ദിയുടെ ജീവിതത്തിന്റെ നിശ്ചിത കാലയളവിനെക്കുറിച്ചും കണക്കുകളെക്കുറിച്ചുള്ള സത്യത്തെക്കുറിച്ചും ആഖ്യാതാവിനോട് ചോദിക്കപ്പെട്ടു. വർഷങ്ങളോളം ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം ദൈവ ദൂതൻ പറഞ്ഞു, ഒരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ചോദിക്കും: “ഓ മഹ്ദി! എനിക്ക് നൽകൂ.” അയാൾക്ക് ചുമക്കാവുന്നത്ര സ്വർണ്ണവും വെള്ളിയും അദ്ദേഹം നൽകും.

  • عَنْ عَبْدِ اللَّهِ قَالَ بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ و َسَلَّمَ إِذْ أَقْبَلَ فِتْيَةٌ مِنْ بَنِي هَاشِمٍ فَلَمَّا رَآهُمْ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ اغْرَوْرَقَتْ عَيْنَاهُ وَ تَغَيَّرَ لَوْنُهُ قَالَ فَقُلْتُ مَا نَزَالُ نَرَى فِي وَجْهِكَ شَيْئًا نَكْرَهُهُ فَقَالَ إِنَّا أَهْلُ بَيْتٍ اخْتَارَ اللَّهُ لَنَا الْآخِرَةَ عَلَى الدُّنْيَا و َإِنَّ أَهْلَ بَيْتِي سَيَلْقَوْنَ بَعْدِي بَلَاءً وَ تَشْرِيدًا وَ تَطْرِيدًا حَتَّى يَأْتِيَ قَوْمٌ مِنْ قِبَلِ الْمَشْرِقِ مَعَهُمْ رَايَاتٌ سُودٌ فَيَسْأَلُونَ الْخَيْرَ فَلَا يُعْطَوْنَهُ فَيُقَاتِلُونَ فَيُنْصَرُونَ فَيُعْطَوْنَ مَا سَأَلُوا فَلَا يَقْبَلُونَهُ حَتَّى يَدْفَعُوهَا إِلَى رَجُلٍ مِنْ أَهْلِ بَيْتِي فَيَمْلَؤُهَا قِسْطًا كَمَا مَلَئُوهَا جَوْرًا فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَلْيَأْتِهِمْ وَلَوْ حَبْوًا عَلَى الثَّلْجِ

    (سنن ابن ماجه الحديث رقم 4082)

    അബ്ദുല്ല വിവരിക്കുന്നു: ഞങ്ങൾ അള്ളാഹുവിന്റെ ദൂതനു മുന്നിൽ ഇരിക്കുമ്പോൾ ഒരു കൂട്ടം ബനൂ ഹാഷിം യുവാക്കൾ കടന്നുപോയി. അവരെ കണ്ടപ്പോൾ നബി (സ) യുടെ കണ്ണുകൾ നിറഞ്ഞു, മുഖം വിവർണ്ണമായി. ഞങ്ങൾ പറഞ്ഞു: “നബിയേ! അങ്ങയെ ഒരിക്കലും ദുഖത്തിലും സങ്കടത്തിലും കാണരുതെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” പ്രവാചകൻ മറുപടി പറഞ്ഞു: “സർവ്വശക്തനായ അള്ളാഹു ഈ ലോകത്തേക്കാൾ പരലോകത്തെ മുൻഗണന നൽകിയ ഒരു കുടുംബമാണ് ഞങ്ങൾ. എന്റെ കാലശേഷം എന്റെ അഹ്ൽ ബൈത്ത് ദുരിതവും നാടുകടത്തലും നേരിടുകയും പുറത്താക്കപ്പെടുകയും ചെയ്യും. കിഴക്ക് നിന്ന് കറുത്ത പതാകകളുമായി അവർ വരുന്നതുവരെ ഇത് തുടരും, പക്ഷേ അവർക്ക് അത് ലഭിക്കില്ല. അപ്പോൾ അവർ അതിനായി പോരാടുകയും അവർക്ക് സഹായം ലഭിക്കുകയും ആവശ്യപ്പെട്ടത് നൽകുകയും ചെയ്യും. എന്നിരുന്നാലും, എന്റെ അഹ്ൽ ബൈത്തിൽ നിന്നുള്ള ഒരാൾക്ക് കാര്യങ്ങൾ സമർപ്പിക്കുന്നത് വരെ അവർ അത് സ്വീകരിക്കില്ല. മറ്റുള്ളവരുടെ സ്വേച്ഛാധിപത്യവും അഴിമതിയും നിറഞ്ഞ ലോകത്ത് അദ്ദേഹം നീതി നിറയ്ക്കും. ആ സമയത്ത്‌ ജീവിക്കുന്ന ഓരോരുത്തരും മഞ്ഞിൽ ഇഴയേണ്ടി വന്നാലും അവരുടെ അടുത്തേക്ക് ഓടും.

  • لَا تَزَالُ طَائِفَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إِلَى يَوْمِ الْقِيَامَةِ قَالَ فَيَنْزِلُ عِيسَى ابْنُ مَرْيَمَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَقُولُ أَمِيرُهُمْ تَعَالَ صَلِّ لَنَا فَيَقُولُ لَا إِنَّ بَعْضَكُمْ عَلَى بَعْضٍ أُمَرَاءُ تَكْرِمَةَ اللَّهِ هَذِهِ الْأُمَّةَ

    (صحيح مسلم الحديث رقم 156)

    അന്ത്യനാൾ വരെ എന്റെ ജനത സത്യത്തിനായി പൊരുതിക്കൊണ്ടിരിക്കും. അങ്ങനെ ഈസബ്‌നു മറിയം (അ) (ഈസാ പ്രവാചകൻ) ഇറങ്ങി വരും. അപ്പോൾ അവരുടെ നേതാവ് പറയും വരൂ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിക്കൂ. അപ്പോൾ ഈസാ (അ) പറയും: "ഇല്ല നിങ്ങളിൽ ചിലർ മറ്റു ചിലരെക്കാൾ മഹത്വമുള്ളവരാണ് കാരണം ഈ സമുദായത്തെ ആദരിക്കണം എന്നത് ദൈവ ഹിതമാണ്”

  • نَحْنُ وَلَدَ عَبْدِ الْمُطَّلِبِ سَادَةُ أَهْلِ الْجَنَّةِ أَنَا و َحَمْزَةُ وَ عَلِيٌّ وَ جَعْفَرٌ و َالْحَسَنُ وَ الْحُسَيْنُ وَ الْمَهْدِيُّ

    (سنن ابن ماجه الحديث رقم 4087)

    ഞങ്ങൾ അബ്ദുൾ മുത്തലിബിന്റെ സന്തതികളാണ്: ഞാൻ, ഹംസ, അലി, ജാഫർ, ഹസ്സൻ, ഹുസൈൻ, മഹ്ദി.

  • الْمَهْدِيُّ مِنِّي

    (سنن أبي داود الحديث رقم 4285)

    മഹ്ദി എന്നിൽ നിന്നാണ്.

  • الْمَهْدِيُّ مِنْ عِتْرَتِي مِن ْوَلَدِ فَاطِمَةَ

    (سنن أبي داود الحديث رقم 4284)

    മഹ്ദി എന്റെ സ്വന്തക്കാരിൽ നിന്നും ഫാത്തിമയുടെ സന്തതികളിൽ നിന്നുമാണ്.

  • الْمَهْدِيُّ مِن ْوَلَدِ فَاطِمَةَ

    (سنن ابن ماجه الحديث رقم 4086)

    ഫാത്തിമയുടെ സന്തതികളിൽ ഒരാളാണ് മഹ്ദി.

  • قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فِينَا خَطِيبًا بِمَاءٍ يُدْعَى خُمًّا بَيْنَ مَكَّةَ وَالْمَدِينَةِ فَحَمِدَ اللَّهَ وَ أَثْنَى عَلَيْهِ و وَعَظَ و ذَكَّرَ ثُمَّ قَالَ أَمَّا بَعْدُ أَلَا أَيُّهَا النَّاسُ فَإِنَّمَا أَنَا بَشَرٌ يُوشِكُ أَنْ يَأْتِيَ رَسُولُ رَبِّي فَأُجِيبَ و أَنَا تَارِكٌ فِيكُمْ ثَقَلَيْنِ أَوَّلُهُمَا كِتَابُ اللَّهِ فِيهِ الْهُدَى و النُّورُ فَخُذُوا بِكِتَابِ اللَّهِ وَ اسْتَمْسِكُوا بِهِ فَحَثَّ عَلَى كِتَابِ اللَّهِ وَ رَغَّبَ فِيهِ ثُمَّ قَالَ و أَهْلُ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي

    (صحيح مسلم الحديث رقم 2408)

    ഒരു ദിവസം അള്ളാഹുവിന്റെ റസൂൽ (സ) മക്കയ്ക്കും മദീനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന “ഖും” എന്ന അരുവിക്കടുത്ത് വെച്ച് ഒരു പ്രസംഗം നടത്തി. സർവശക്തനായ അള്ളാഹുവിനെ സ്തുതിച്ച് ഉപദേശ നിർദേശങ്ങൾ നൽകിയ ശേഷം പറഞ്ഞു: “ജനങ്ങളേ! നിശ്ചയം ഞാൻ ഒരു മനുഷ്യൻ മാത്രമാണ്, എന്റെ ആത്മാവ് പിടിക്കാൻ ദിവ്യ ദൂതൻ വരാൻ പോകുന്നു, അവന്റെ ക്ഷണം ഞാൻ സ്വീകരിക്കും. വിലയേറിയ രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളിലേക്ക് വിടുന്നു. ആദ്യത്തേത് അള്ളാഹുവിന്റെ ഗ്രന്ഥമാണ്, അത് നിങ്ങൾ പാലിക്കുകയും മുറുകെ പിടിക്കുകയും വേണം. ” ശേഷം അള്ളാഹുവിന്റെ ഗ്രന്ഥത്തെക്കുറിച്ച് പ്രവാചകൻ നിരവധി നിർദ്ദേശങ്ങൾ നൽകുകയും അതിന്റെ ശാസനകൾ നടപ്പിലാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം പ്രവാചകൻ കൂട്ടിച്ചേർത്തു: “എന്റെ അഹ്ൽ ബൈത് (എന്റെ കുടുംബം)! എന്റെ അഹ്ൽ ബൈത്തിന്റെ അവകാശങ്ങളെക്കുറിച്ച് ഞാൻ ഇതിനാൽ ഓർമ്മപ്പെടുത്തുന്നു. ” രണ്ടാമത്തെ വാചകം പ്രവാചകൻ മൂന്ന് തവണ ആവർത്തിച്ചു.

  • إِنِّي تَارِكٌ فِيكُمْ مَا إِنْ تَمَسَّكْتُمْ بِهِ لَنْ تَضِلُّوا بَعْدِي أَحَدُهُمَا أَعْظَمُ مِنْ الْآخَرِ كِتَابُ اللَّهِ حَبْلٌ مَمْدُودٌ مِنْ السَّمَاءِ إِلَى الْأَرْضِ وَعِتْرَتِي أَهْلُ بَيْتِي وَلَنْ يَتَفَرَّقَا حَتَّى يَرِدَا عَلَيَّ الْحَوْضَ فَانْظُرُوا كَيْفَ تَخْلُفُونِي فِيهِمَا

    (سنن الترمذي الحديث رقم 3788)

    രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളിലേക്ക് വിടുന്നു, അവ നിങ്ങൾ മുറുകെപ്പിടിക്കുക എന്നാൽ നിങ്ങൾ വഴിപിഴച്ച് പോകില്ല. അള്ളാഹുവിന്റെ ഗ്രന്ഥമാണത്, അത് ആകാശത്ത് നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു കയർ പോലെയാണ്. രണ്ടാമത്തേത് എന്റെ അഹ്ൽ ബൈത്തും. ഈ രണ്ട് വിലയേറിയ കാര്യങ്ങളും തമ്മിൽ വേർപ്പെടുത്താവുന്നതല്ല അവ എന്നോടൊപ്പം ഹൗദുൽ കൗസറിനടുത്ത് ഉണ്ടാകും. എന്റെ വിശ്വാസങ്ങളെ നിങ്ങൾ എങ്ങനെ കാണുമെന്ന് നോക്കുക.

  • خَرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَدَاةً وَعَلَيْهِ مِرْطٌ مُرَحَّلٌ مِنْ شَعْرٍ أَسْوَدَ فَجَاءَ الْحَسَنُ بْنُ عَلِيٍّ فَأَدْخَلَهُ ثُمَّ جَاءَ الْحُسَيْنُ فَدَخَلَ مَعَهُ ثُمَّ جَاءَتْ فَاطِمَةُ فَأَدْخَلَهَا ثُمَّ جَاءَ عَلِيٌّ فَأَدْخَلَهُ ثُمَّ قَالَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    (صحيح مسلم الحديث رقم 2424)

    കറുത്ത രോമത്തിൽ അലങ്കരിച്ച ഒരു മേൽവസ്ത്രം ധരിച്ച് അള്ളാഹുവിന്റെ പ്രവാചകൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. ഹസ്സൻ ഇബ്നു അലി വന്നു പ്രവാചകൻ അദ്ദേഹത്തെ മേൽവസ്ത്രത്തിലേക്ക് കയറ്റി. പിന്നെ ഹുസൈൻ വന്നു പ്രവാചകൻ അദ്ദേഹത്തെയും മേൽവസ്ത്രത്തിലേക്ക് കയറ്റി. ശേഷം ഫാത്തിമ വന്നു പ്രവാചകൻ അവരെ മൂടി, തുടർന്ന് അലി വന്ന് മേൽവസ്ത്രത്തിന്റെ ചുവട്ടിലേക്ക് പ്രവേശിച്ചു. ശേഷം ഈ സൂക്തം പാരായണം ചെയ്‌തു:

    “قَالَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا”

    “പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”

  • لَمَّا نَزَلَتْ هَذِهِ الْآيَةُ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا و َأَبْنَاءَكُمْ دَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ عَلِيًّا وَ فَاطِمَةَ وَ حَسَنًا وَ حُسَيْنًا فَقَالَ اللَّهُمَّ هَؤُلَاءِ أَهْلِي

    (صحيح مسلم الحديث رقم 2404)

    “فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا و َأَبْنَاءَكُمْ” ( നാം നമ്മുടെ സന്താനങ്ങളെ വിളിക്കാം നിങ്ങൾ നിങ്ങളുടെ സന്താനങ്ങളെയും വിളിക്കുക) എന്ന സൂക്തം ഇറങ്ങിയ സന്ദർഭം മുഹമ്മദ് നബി (സ) അലി, ഫാത്തിമ, ഹസ്സൻ, ഹുസൈൻ എന്നിവരെ വിളിച്ച് പറഞ്ഞു: “അള്ളാഹുവേ! തീർച്ചയായും ഇവരാണ് എന്റെ അഹ്ൽ ബൈത്ത്. ”

  • مَّا نَزَلَتْ هَذِهِ الْآيَةُ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَ يُطَهِّرَكُمْ تَطْهِيرًا فِي بَيْتِ أُمِّ سَلَمَةَ فَدَعَا فَاطِمَةَ وَ حَسَنًا وَ حُسَيْنًا فَجَلَّلَهُمْ بِكِسَاءٍ وَ عَلِيٌّ خَلْفَ ظَهْرِهِ فَجَلَّلَهُ بِكِسَاءٍ ثُمَّ قَالَ اللَّهُمَّ هَؤُلَاءِ أَهْلُ بَيْتِي فَأَذْهِبْ عَنْهُمْ الرِّجْسَ وَ طَهِّرْهُمْ تَطْهِيرًا قَالَتْ أُمُّ سَلَمَةَ وَ أَنَا مَعَهُمْ يَا نَبِيَّ اللَّهِ قَالَ أَنْتِ عَلَى مَكَانِكِ وَ أَنْتِ عَلَى خَيْرٍ

    (سنن الترمذي الحديث رقم 3205)

    “إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا” (“പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”) എന്ന സൂക്തം മുഹമ്മദ് നബി (സ) യിലേക്ക് അവതീർണ്ണമായ സമയത്ത് നബി ഉമ്മു സലമയുടെ വീട്ടിലായിരുന്നു. തുടർന്ന് അദ്ദേഹം ഫാത്തിമയെയും ഹസ്സനെയും ഹുസൈനെയും വിളിച്ച് തന്റെ മേലങ്കിയുടെ കീഴിലേക്ക് കൊണ്ടുപോയി. ശേഷം പുറകിൽ നിൽക്കുന്ന അലിയെയും തന്റെ മേലങ്കിയുടെ കീഴിലേക്ക് കൊണ്ടുപോയി. ശേഷം നബി (സ) പറഞ്ഞു: അള്ളാഹുവേ ! ഇവരാണ് എന്റെ അഹ്ൽ ബൈത്ത്. അവരെ എല്ലാ തിന്മയിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും മോചിപ്പിച്ച് ശുദ്ധവും വെടിപ്പുമുള്ളവരാക്കണേ. ” അപ്പോൾ ഉമ്മു സലമ ചോദിച്ചു: “അള്ളാഹുവിന്റെ റസൂലേ! ഞാൻ അവരിൽ ഒരാളാണോ? ” പ്രവാചകൻ പ്രതികരിച്ചു: “നിങ്ങൾക്ക് നിങ്ങളുടേതായ ഒരു സ്ഥാനമുണ്ട്, നിങ്ങൾ നന്മയോടും സദ്‌ഗുണത്തോടും കൂടി ജീവിക്കുക (പക്ഷേ നിങ്ങൾ ഈ കൂട്ടത്തിന്റെ ഭാഗമല്ല).”

  • أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَ سَلَّمَ كَانَ يَمُرُّ بِبَابِ فَاطِمَةَ سِتَّةَ أَشْهُرٍ إِذَا خَرَجَ إِلَى صَلَاةِ الْفَجْرِ يَقُولُ الصَّلَاةَ يَا أَهْلَ الْبَيْتِ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَ يُطَهِّرَكُمْ تَطْهِيرًا

    (سنن الترمذي الحديث رقم 3206)

    ആറുമാസക്കാലം, മുഹമ്മദ് നബി (സ) പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തുന്നതിനുമുമ്പ് ഫാത്തിമയുടെ വീടിന്റെ വാതിൽക്കൽ വന്നു, ഇപ്രകാരം പറയും: “ഓ അഹ്ൽ ബൈത്ത്! ഇത് പ്രാർത്ഥന സമയമാണ് ”(അപ്പോൾ നബി (സ) ഖുർആനിലെ ഈ വാക്യം ചൊല്ലിക്കൊണ്ടിരിക്കും :)

    ِانَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمْ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

    (“പ്രവാചക കുടുംബങ്ങളെ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.”).

  • عن عَامِرِ بن سَعْدِ بن أبي وَقَّاصٍ قال كَتَبْتُ إلى جَابِرِ بن سَمُرَةَ مع غُلَامِي نَافِعٍ أَنْ أَخْبِرْنِي بِشَيْءٍ سَمِعْتَهُ من رسول اللَّهِ صلي الله عليه وآله قال فَكَتَبَ إلي سمعت رَسُولَ اللَّهِ صلي الله عليه وآله يوم جُمُعَةٍ عَشِيَّةَ رُجِمَ الْأَسْلَمِيُّ يقول: لَا يَزَالُ الدِّينُ قَائِمًا حتى تَقُومَ السَّاعَةُ أو يَكُونَ عَلَيْكُمْ اثْنَا عَشَرَ خَلِيفَةً كلهم من قُرَيْشٍ

    (صحيح مسلم الحديث رقم 1822)

    ആമിറുബ്‌നു സഅദുബ്‌നു അബീ വഖാസ് പറയുന്നു: ദൈവ ദൂതനിൽ (സ) നിന്ന് കേട്ട കാര്യങ്ങളെക്കുറിച്ച് അറിയിക്കാൻ ഞാനും എന്റെ അടിമയും ജാബിറുബ്‌നു സമുറക്ക് കത്തെഴുതി. വെള്ളിയാഴ്ച രാത്രി അസ്‌ലമിയെ കല്ലെറിയുമ്പോൾ മുഹമ്മദ് നബി (സ) പറയുന്നത് കേട്ടതായി ജാബിർ (റ) എഴുതി: ന്യായവിധി നാൾ വരെ ഈ മതം ഉറച്ചുനിൽക്കും, നിങ്ങൾക്ക് പന്ത്രണ്ട് ഖലീഫമാരുണ്ടാകും, ഇവരെല്ലാം ഖുറൈശിൽ നിന്നുള്ളവരായിരിക്കും.

  • سَمِعْتُ جَابِرَ بْنَ سَمُرَةَ قَالَ سَمِعْتُ النَّبِىَّ صلى الله عليه وسلم يَقُولُ يَكُونُ اثْنَا عَشَرَ أَمِيرًا فَقَالَ كَلِمَةً لَمْ أَسْمَعْهَا فَقَالَ أَبِى إِنَّهُ قَالَ كُلُّهُمْ مِنْ قُرَيْشٍ

    (صحيح البخاري الحديث رقم 6796)

    “പന്ത്രണ്ട് അമീറുമാർ ഉണ്ടാകും.” ശേഷം പ്രവാചകൻ ഞാൻ കേൾക്കാത്ത ഒരു കാര്യം പറഞ്ഞു, പക്ഷേ എന്റെ പിതാവ് പറഞ്ഞു: “അവരെല്ലാവരും ഖുറൈഷ് ഗോത്രത്തിൽ നിന്നുള്ളവരാണെന്നും പ്രവാചകൻ പറഞ്ഞു.”

  • عن جَابِرِ بن سَمُرَةَ قال: دَخَلْتُ مع أبي على النبي صلى الله عليه وسلم فَسَمِعْتُهُ يقول: إِنَّ هذا الْأَمْرَ لَا يَنْقَضِي حتى يَمْضِيَ فِيهِمْ اثْنَا عَشَرَ خَلِيفَةً. قال: ثُمَّ تَكَلَّمَ بِكَلَامٍ خَفِيَ عَلَيَّ قال: فقلت لِأَبِي: ما قال؟ قال: كلهم من قُرَيْشٍ

    (صحيح مسلم الحديث رقم 1821)

    ജാബിറുബ്‌നു സമുറ പറയുന്നു: ഞാൻ എന്റെ പിതാവിനോടൊപ്പം പ്രവാചകന്റെ മുഹമ്മദിന്റെ അടുത്തെത്തി . “പന്ത്രണ്ട് പിൻഗാമികൾ മുസ്‌ലിംകളെ ഭരിക്കാതെ ഇസ്‌ലാമിക ഖിലാഫത്ത് അവസാനിക്കില്ല” എന്ന് നബി (സ) പറയുന്നത് ഞങ്ങൾ കേട്ടു. ശേഷം ചില വാക്കുകൾ നബി (സ) പറഞ്ഞു അതെനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഞാൻ പിതാവിനോട് ചോദിച്ചു: “എന്താണ് പ്രവാചകൻ പറഞ്ഞത്?” പിതാവ് മറുപടി പറഞ്ഞു: “നബി (സ) പറഞ്ഞു: ഈ ഖലീഫമാരെല്ലാം ഖുറൈശിൽ നിന്നുള്ളവരായിരിക്കും.”