• بسم الله الرَّحْمَنِ الرَّحِيمِ

    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

  • اَللّـهُمَّ اَرِنيِ الطَّلْعَةَ الرَّشيدَةَ ، وَ الْغُرَّةَ الْحَميدَةَ

    അള്ളാഹുവെ! ആ ധീരന്റെ മഹത്വവും അദ്ദേഹത്തിന്റെ സ്‌തുത്യര്‍ഹമായ നെറ്റിയും എനിക്ക് കാണിക്കണേ.

  • وَ اكْحُلْ ناظِري بِنَظْرَة منِّي اِلَيْهِ

    അദ്ദേഹത്തെ നോക്കി എന്റെ കാഴ്ചയെ പ്രകാശിപ്പിക്കുകയും ചെയ്യേണമേ

  • وَ عَجِّلْ فَرَجَهُ وَ سَهِّلْ مَخْرَجَهُ ، وَ اَوْسِعْ مَنْهَجَهُ وَ اسْلُكْ بي مَحَجَّتَه

    അദ്ദേഹത്തിന്റെ ആഗമനം വേഗത്തിലാക്കുകയും അദ്ദേഹത്തിന്റെ ആഗമനം സുഗമമാക്കുകയും അദ്ദേഹത്തിന്റെ പാത വിശാലമാക്കുകയും അദ്ദേഹത്തിന്റെ വഴി പിന്തുടരാൻ എന്നെ നയിക്കുകയും ചെയ്യേണമേ.

  • وَ اَنْفِذْ اَمْرَهُ وَ اشْدُدْ اَزْرَهُ ، وَ اعْمُرِ اللّـهُمَّ بِهِ بِلادَكَ ، وَ اَحْيِ بِهِ عِبادَكَ

    അദ്ദേഹത്തിന്റെ അധികാരം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ മുതുക്‌ ശക്തിപ്പെടുത്തുകയും ചെയ്യേണമേ. അള്ളാഹുവേ, അദ്ദേഹത്തിലൂടെ നിന്റെ ദേശം വാസയോഗ്യമാക്കുകയും അദ്ദേഹത്തിലൂടെ നിങ്ങളുടെ ദാസന്മാർക്ക് ജീവിതം നൽകുകയും ചെയ്യേണമേ.

  • فَاِنَّكَ قُلْتَ وَ قَوْلُكَ الْحَقُّ ، ظَهَرَ الْفَسادُ فِي الْبَرِّ وَ الْبَحْرِ بِما كَسَبَتْ اَيْدِي النّاس

    നിശ്ചയം (ഖുർആനിൽ) നീ നിന്റെ സത്യ വാക്യങ്ങൾ പറഞ്ഞിട്ടുണ്ട്: “മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു.”

  • فَاَظْهِرِ الّلهُمَّ لَنا وَلِيَّكَ،‌ وَ ابْنَ بِنْتِ نَبِيِّكَ الْمُسَمّى بِاسْمِ رَسُولِكَ (صَلّى اللّهُ عَلَيْهِ وَ آلِهِ وَ سَلّمَ)

    അള്ളാഹുവേ! അതിനാൽ, നിന്റെ പ്രവാചകന്റെ (സ) അതെ നാമമുള്ള പ്രവാചക പുത്രിയുടെ മകനായ നിന്റെ സഹായിയെ ഞങ്ങൾക്ക് കാണിച്ചുതരിക.

  • حَتّى لا يَظْفَرَ بِشَيْء مِنَ الْباطِلِ اِلّا مَزَّقَهُ ، وَ يُحِقَّ الْحَقَّ وَ يُحَقِّقَهُ

    അദ്ദേഹം അസത്യം കണ്ടാൽ ഇല്ലാതാക്കുകയും, സത്യം സ്ഥാപിച്ച് നടപ്പിലാക്കുകയും ചെയ്യും.

  • وَ اجْعَلْهُ اَللّـهُمَّ مَفْزَعاً لِمَظْلُومِ عِبادِكَ وَ ناصِراً لِمَنْ لا يَجِدُ لَهُ ناصِراً غَيْرَكَ

    അള്ളാഹുവേ! അദ്ദേഹത്തെ പീഢനം അനുഭവിക്കുന്ന നിന്റെ ദാസന്മാർക്ക് അഭയം ആക്കുകയും നീയല്ലാതെ സഹായിയായി ആരുമില്ലാത്തവർക്ക് സഹായി ആക്കുകയും ചെയ്യേണമേ.

  • وَ مُجَدِّداً لِما عُطِّلَ مِنْ اَحْكامِ كِتابِكَ ، وَ مُشَيِّداً لِما وَرَدَ مِنْ اَعْلامِ دينِكَ وَ سُنَنِ نَبِيِّكَ صَلَّى اللهُ عَلَيْهِ وَ آلِهِ

    നിന്റെ ഗ്രന്ഥത്തിലെ നിർത്തിവച്ചിരിക്കുന്ന നിയമങ്ങളെ പുതുക്കുന്നവനും, നിന്റെ മതത്തിന്റെ അടയാളങ്ങളെയും പ്രവാചക പാരമ്പര്യങ്ങളെയും ശക്തിപ്പെടുത്തുന്നവനും ആക്കേണമേ

  • بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ

    കാരുണ്യവാനായ നിന്റെ കാരുണ്യത്താൽ [ഇതെല്ലം നിറ വേറ്റണേ].